പാണലുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neopithecops zalmora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാണലുണ്ണി
Neopithecops zalmora Butler, 1870 – Common Quaker at Aralam Wildlife Sanctuary (1).jpg
ആറളത്തുനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
ഉപരികുടുംബം: Papilionoidea
കുടുംബം: Lycaenidae
ജനുസ്സ്: Neopithecops
വർഗ്ഗം: 'N. zalmora'
ശാസ്ത്രീയ നാമം
Neopithecops zalmora
(Butler, [1870])

ലൈകേനിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് പാണലുണ്ണി(Neopithecops zalmora/Quaker).

പേരിന്റെ പിന്നിൽ[തിരുത്തുക]

പാണൽച്ചെടിയെ ആശ്രയിച്ച് ജീവിക്കുന്നതിനാലാണ് ഇവയ്ക്ക് പാണലുണ്ണി എന്ന് പേര് വന്നത്.

ശരീരഘടന[തിരുത്തുക]

ആൺ/പെൺ ശലഭങ്ങൾക്ക് മാന്തളിർനിറം കലർന്ന തവിട്ടു നിറത്തിലുള്ള മുകൾ വശവും, വെള്ളയായ അടിവശവുമാണ്. ഇവയുടെ വർണ്ണം നനഞ്ഞ കാലാവസ്ഥയിലുള്ളതിനേക്കാൾ മങ്ങിയാണ് വരണ്ട കാലാവസ്ഥയിൽ കാണുക. [1]

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പാണലുണ്ണി
കടവൂര് നിന്നുമെടുത്ത ചിത്രം

ചിറകിന്റെ മുകൾ വശം[തിരുത്തുക]

തവിട്ടു നിറത്തിൽ മങ്ങിയ വെളുത്ത പാടുകൾ.

ചിറകിന്റെ അടി വശം[തിരുത്തുക]

വെളുപ്പിൽ ഒരു വലിയ തവിട്ട് പൊട്ടും, ഏതാനും ചെറിയ പൊട്ടുകളും.

ചിറകിന്റെ അരിക്[തിരുത്തുക]

കടും തവിട്ട് കരയും, അതിനടിയിൽ കടും തവിട്ട് പൊട്ടുകളും.

ആഹാരരീതി[തിരുത്തുക]

മണ്ണിൽ നിന്നും ലഭിക്കുന്ന ലവണം മുഖ്യമായും ഭക്ഷിന്നുന്ന ഇവ പൂന്തേനും കഴിക്കാറുണ്ട്

ജീവിതചക്രം[തിരുത്തുക]

പാണൽ ചെടിയിൽ ഇടുന്ന വെളുത്ത മുട്ടകൾ രണ്ടു ദിവസത്തിനു ശേഷം വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും. പുഴുപ്പൊതി ഇരുണ്ടുകഴിഞ്ഞാൽ ഒരു ദിവസത്തിനു ശേഷം ചിത്രശലഭം പുറത്തുവരുന്നു.

വരണ്ട കാലാവസ്ഥയിൽ കൊൽക്കത്തയ്ക്കടുത്ത് നരേന്ദർപൂറിൽ കാണപ്പെടുന്ന പാണലുണ്ണി
വയനാട്ടിലെ പാണനുണ്ണി

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bingham, C. T. (1907) Fauna of British India. Butterflies. Vol 2.
"https://ml.wikipedia.org/w/index.php?title=പാണലുണ്ണി&oldid=2446390" എന്ന താളിൽനിന്നു ശേഖരിച്ചത്