ചോക്കളേറ്റ് ആൽബട്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Appias lyncida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചോക്കളേറ്റ് ആൽബട്രോസ്
(Chocolate Ablatross)
Close wing position of Appias lyncida, Cramer, 1777 – Chocolate Albatross WLB.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Appias
വർഗ്ഗം: ''A. lyncida''
ശാസ്ത്രീയ നാമം
Appias lyncida
Cramer, 1777

ചെറു അരുവികളുടെ തീരങ്ങളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്ന പീറിഡേവിഭാഗത്തിൽപ്പെടുന്ന ചിത്രശലഭം.നീർമാതളം(Creteva adnsonii)എന്ന സസ്യം കാണുന്ന പ്രദേശങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്നതിനാൽ നീർമാതള ശലഭം എന്നും അറിയപ്പെടുന്നു.ആൺശലഭങ്ങളുടെ ചിറകുകൾക്ക് വെളുത്ത ഉപരിതലം.ചിറകുകളുടെ അഗ്രഭാഗം ചോക്കളേറ്റ് നിറമോ കറുപ്പ് നിറമോ ആണ്.എന്നാൽ പിൻചിറകുകളുടെ അടിവശം കടും മഞ്ഞനിറവും അരികുകൾ ചോക്കളേറ്റ് നിറവും ആണ്.പെൺശലഭങ്ങൾക്ക് പൊതുവെ വെളുപ്പ് നിറമാണ്.ചിറകുകളുടെ അരികിൽ ഇരുണ്ട തവിട്ടുനിറമുള്ള നേരിയ പാടുകള് കാണാം. പച്ച നിറമുള്ള മുട്ടകൾ ചെടിയുടെ ഇളം തണ്ടിൽ കൂട്ടമായാണ് നിക്ഷേപിക്കുന്നത്.പച്ചനിറമുള്ള ശലഭപ്പുഴുവിന്റെ ഇരു വശങ്ങളിലും കടുംപച്ചവര കാണാം.

Chocolate Albatross (খয়রিকাপাস)

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചോക്കളേറ്റ്_ആൽബട്രോസ്&oldid=2517666" എന്ന താളിൽനിന്നു ശേഖരിച്ചത്