ഗരുഡശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Troides minos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗരുഡശലഭം
(Southern Birdwing)
Troides minos 06680.jpg
Troides minos
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
Tribe: Troidini
ജനുസ്സ്: Troides
വർഗ്ഗം: ''T. minos''
ശാസ്ത്രീയ നാമം
Troides minos
Cramer, 1779

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഗരുഡശലഭം (Southern Birdwing).[1] പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമായ ഗരുഡശലഭത്തിനെ കർണ്ണാടക സർക്കാർ അവരുടെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചിട്ടുണ്ട് [2]. നിത്യഹരിതവനങ്ങളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും നാട്ടിൻപുറങ്ങളിലും ഇവ വളരെ സാധാരണമാണ്. വർഷം മുഴുവനും ഇവയെ കാണാമെങ്കിലും മൺസൂൺ സമയത്തും അതുകഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.  ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.[3]. ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്. പെൺശലഭങ്ങൾക്ക് വലിപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്. ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്. ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.[4] [5] തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിലും പൂർ‌വഘട്ടത്തിന്റെ ചില ഭാഗങ്ങളിലും കണ്ടുവരുന്നു.

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kehimkar, Isaac (2008). The Book of Indian Butterflies. Mumbai: Bombay Natural History Society. p. 144. ഐ.എസ്.ബി.എൻ. 0195696204. 
  2. Hindu, The (May 17, 2017). "State gets its own butterfly". 
  3. http://www.naturemagics.com/butterfly/troides-minos-cramer.shtm
  4. http://education.mathrubhumi.com/static/kutti/butterfly/butfly2.htm
  5. പുറം 38. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.


"https://ml.wikipedia.org/w/index.php?title=ഗരുഡശലഭം&oldid=2778254" എന്ന താളിൽനിന്നു ശേഖരിച്ചത്