ഈശ്വരമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈശ്വരമുല്ല
Aristolochia tagala.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Piperales
കുടുംബം: Aristolochiaceae
ജനുസ്സ്: Aristolochia
വർഗ്ഗം: ''A. tagala''
ശാസ്ത്രീയ നാമം
Aristolochia tagala

അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിലെ ഒരിനമാണ് Indian birthwort എന്നറിയപ്പെടുന്ന ഈശ്വരമുല്ല (ശാസ്ത്രീയനാമം: Aristolochia tagala). ഈശ്വരമൂലി കരളകം, വലിയ അരയൻ, ഗരുഡക്കൊടി, ഗരുഡപ്പച്ച, ഉറിതൂക്കി എന്നും അറിയപ്പെടുന്നു. ഹിമാലയം മുതൽ ശ്രീലങ്ക വരെയും തെക്കുകിഴക്കൻ ഏഷ്യയിലെങ്ങും കാട്ടിലും കാടിനു പുറത്തുമെല്ലാം മരത്തിലും കുറ്റിച്ചെടിയിലും കയറിക്കിടക്കുന്ന ഒരു വള്ളിച്ചെടിയാണിത്. Troides helena, നാട്ടുറോസ് എന്നീ പൂമ്പാറ്റകളുടെ ആഹാരസസ്യമാണിത്. വിത്തുവഴിയോ കമ്പുമുറിച്ചുനട്ടോ പുതിയ ചെടി ഉണ്ടാക്കാം[1]. മലയയിൽ പനിക്കെതിരെ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. ഫിലിപ്പൈൻസിലും ഇന്ത്യയിലും ഇതു പലവിധ ഔഷധമായി ഉപയോഗിച്ചുവരുന്നു. ഹോങ്കോങ്ങിൽ ഇതൊരു സംരക്ഷിത സസ്യമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈശ്വരമുല്ല&oldid=2612564" എന്ന താളിൽനിന്നു ശേഖരിച്ചത്