ഈശ്വരമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aristolochia tagala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഈശ്വരമുല്ല
Aristolochia tagala.jpg
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
A. tagala
Binomial name
Aristolochia tagala

അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിലെ ഒരിനമാണ് Indian birthwort എന്നറിയപ്പെടുന്ന ഈശ്വരമുല്ല (ശാസ്ത്രീയനാമം: Aristolochia tagala). ഈശ്വരമൂലി, കരളകം, വലിയ അരയൻ, ഗരുഡക്കൊടി, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിലും അറിയപ്പെടുന്നു. ഹിമാലയം മുതൽ ശ്രീലങ്ക വരെയും തെക്കുകിഴക്കൻ ഏഷ്യയിലെങ്ങും കാട്ടിലും കാടിനു പുറത്തുമെല്ലാം മരത്തിലും കുറ്റിച്ചെടിയിലും കയറിക്കിടക്കുന്ന ഒരു വള്ളിച്ചെടിയാണിത്. Troides helena, നാട്ടുറോസ് എന്നീ പൂമ്പാറ്റകളുടെ ആഹാരസസ്യമാണിത്. വിത്തുവഴിയോ കമ്പുമുറിച്ചുനട്ടോ പുതിയ ചെടി ഉണ്ടാക്കാം[1]. മലയയിൽ പനിക്കെതിരെ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. ഫിലിപ്പൈൻസിലും ഇന്ത്യയിലും ഇതു പലവിധ ഔഷധമായി ഉപയോഗിച്ചുവരുന്നു. ഹോങ്കോങ്ങിൽ ഇതൊരു സംരക്ഷിത സസ്യമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈശ്വരമുല്ല&oldid=3686107" എന്ന താളിൽനിന്ന് ശേഖരിച്ചത്