മലബാർ റാവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papilio dravidarum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലബാർ റാവൻ (Malabar Raven)
Malabar Raven Mollem Goa.jpg
Malabar Raven at Mollem,Goa
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
വർഗ്ഗം: ''P. dravidarum''
ശാസ്ത്രീയ നാമം
Papilio dravidarum
Wood-Mason, 1880
പര്യായങ്ങൾ

Princeps dravidarum

അത്യപൂർവ്വമായ[അവലംബം ആവശ്യമാണ്]ഒരിനം ശലഭമാണ് മലബാർ റാവൻ. പശ്ചിമഘട്ട പ്രദേശങ്ങളിലാണ് ഈ ശലഭങ്ങളെ കണ്ടുവരുന്നത്.

ജീവിത രീതി[തിരുത്തുക]

കാടുകളാണ് ഇവയുടെ ഇഷ്ടമേഖല. കാട് വിട്ട് പുറത്തേയ്ക്കിറങ്ങാൻ ഇവ വലിയ താത്പര്യം കാണിക്കാറില്ല.

മലബാർ റാവൻ വളരെ വേഗത്തിൽ പറക്കുന്ന ശലഭങ്ങളാണ്. ഈ ഇനത്തിലെ ആൺ ശലഭങ്ങൾ നനഞ്ഞ നിലത്ത് ഈർപ്പം വലിച്ചെടുക്കാൻ ഇരിക്കാറുണ്ട്. വെയിൽ കായാൻ ഇഷ്ടമില്ലാത്ത ഇവർ കൂടുതലും തണൽ പറ്റി സഞ്ചരിക്കുന്നതായാണ് കാണുന്നത്.

ശരീരപ്രകൃതി[തിരുത്തുക]

നരച്ച തവിട്ടുനിറമാണ് ഈ ശലഭങ്ങൾക്ക്. മുൻചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. റാവന്റെ രണ്ട് ജോഡി കാലുകൾ നീളം കുറഞ്ഞതും ഒരു ജോഡി കാലുകൾ നീളം കൂടിയവയും ആണ്.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മലബാർ_റാവൻ&oldid=2653684" എന്ന താളിൽനിന്നു ശേഖരിച്ചത്