ചൊട്ടശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ypolimnas misippus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചൊട്ടശലഭം
Hypolimnas misippus Madayippara.jpg
male, upperside
Danaid eggfly Female.jpg
female, upperside
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
H. misippus
Binomial name
Hypolimnas misippus
(Linnaeus, 1764)

ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മാർ, മലേഷ്യ, തായ്‌ലാൻഡ്‌, ഇന്തോനേഷ്യ, ഹോങ്കോങ്ങ്, ചൈന, തായ‍്‍വാൻ, ജപ്പാൻ, ആഫ്രിക്ക, ഓസ്ട്രേലിയ, കരീബിയൻ ദ്വീപുകൾ , തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

ആൺ ശലഭത്തിന്റെ ചിറകുകൾ കറുത്ത നിറത്തിൽ 3 വെളുത്ത അടയാളങ്ങളോട് കൂടിയതായിരിക്കും. ശരീരത്തിൽ വെള്ള നിറത്തിൽ കുത്തുകൾ കാണപ്പെടും. ചിറക് വിടർത്തി പിടിച്ചാൽ ഏകദേശം 3.5 inch നീളം കാണും. പെൺ ശലഭങ്ങളുടെ ചിറകിന്റെ മധ്യഭാഗത്ത് ​മഞ്ഞ നിറവും അരികിൽ കറുപ്പ് നിറവും ആയിരിക്കും. ആണിന്റെയും പെണ്ണിന്റെയും ചിറകിൽ ബോർഡർ പോലെ വെള്ള കുത്തുകൾ കാണപ്പെടും.[1][2][3][4]

ലാർവ കറുത്ത നിറത്തിൽ വെള്ള കുത്തുകളോട് കൂടിയതും രോമങ്ങൾ ഉള്ളവയുമാണ്. മുട്ടക്ക് വെള്ളി നിറവും പ്യൂപ്പക്ക് ബ്രൗൺ നിറവുമാണ്. കേരളത്തിലും സർ‌വ്വസാധാരണയായി ചൊട്ടശലഭം കാണപ്പെടുന്നു. ഇംഗ്ലീഷ്: Danaid Eggfly. ശാസ്ത്രീയനാമം: ഹൈപ്പോലിംനാസ് മിസിപ്പസ്. (Hypolimnas misippus) [5] ഊരം, കാട്ടുവെണ്ട, ഉപ്പുചീര എന്നീ ചെടികളിലാണ്‌ ഇവ മുട്ടയിടുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 206. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Hypolimnas Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. പുറങ്ങൾ. 388–389.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. പുറങ്ങൾ. 144–150.CS1 maint: date format (link)
  5. മഴവിൽ ചിറകുകൾ മലയാള മനോരമ പഠിപ്പുര 2008 ഓഗസ്റ്റ് 29

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചൊട്ടശലഭം&oldid=2929908" എന്ന താളിൽനിന്ന് ശേഖരിച്ചത്