പൂങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂങ്കണ്ണി (Gladeye Bushbrown)
Mycalesis junonia-Thekkady.jpg
Malabar Glad-eye Bushbrown-Mycalesis junonia.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Mycalesis
വർഗ്ഗം: ''M. patnia''
ശാസ്ത്രീയ നാമം
Mycalesis patnia
(Moore, 1857)[1]
പര്യായങ്ങൾ

Mycalesis junonia

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് പൂങ്കണ്ണി(Mycalesis_patnia). തെക്കേ ഇന്ത്യയിലാണ് ഇവയെ കൂടുതൽ കണ്ടുവരുന്നത്.

ജീവിതരീതി[തിരുത്തുക]

കൃത്യമായി പറഞ്ഞാൽ പശ്ചിമഘട്ടത്തിലാണ് ഇവയെ കണ്ടുവരുന്നത്.പ്രധാനമായും ഇലപൊഴിയും കാടുകളും മുളങ്കാടുകളും ആണ് ഇവയുടെ ആവാസവ്യവസ്ഥ. വളരെ സാവധാനത്തിൽ പറക്കുന്ന ഒരു ശലഭമാണിത്. പൊതുവെ താഴ്നാണ് പറക്കുക. മരത്തടിയിൽ നിന്ന് ഊറി വരുന്ന കറ ഇവയ്ക്ക് വലിയ ഇഷ്ടമാണ്. പുൽചെടികളിലാണ് ഇവ മിക്കവാറും മുട്ടയിടുക.

ശരീരഘടന[തിരുത്തുക]

ഇവയുടെ ചിറകിന് പൊതുവെ തവിട്ടുനിറമാണ്. അടിവശത്തായി വരയും കുറിയും ഉണ്ടായിരിക്കും ഇവയുടെ ചിറകുകളിൽ കണ്ണുപോലെ ഒരു വലിയ പൊട്ടുണ്ട്. കൺപൊട്ടുകൾക്ക് ചുറ്റും ഒരു വെള്ള വലയവുമുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Moor<references/> e, Frederic 1857; in Horsfield & Moore, Cat. lep. Ins. Mus. East India Coy (1): 232"https://ml.wikipedia.org/w/index.php?title=പൂങ്കണ്ണി&oldid=2467524" എന്ന താളിൽനിന്നു ശേഖരിച്ചത്