മഴത്തുള്ളൻ ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baracus hampsoni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഴത്തുള്ളൻ ശലഭം
Baracus hampsoni - Malabar Hedge Hopper - Hampson's Hedge Hopper 05.jpg
പേരിയയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Baracus
വർഗ്ഗം: ''B. vittatus''
ശാസ്ത്രീയ നാമം
Baracus vittatus
(Felder, 1862)
പര്യായങ്ങൾ
  • Baracus vittatus hampsoni
  • Baracus hampsoni

സഹ്യാദ്രിയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് വേലിതുള്ളൻ അഥവാ മഴത്തുള്ളൻ (Hampson's Hedge Hopper). ഈ ശലഭത്തെ കേരളം,തമിഴ് നാട്,കർണ്ണാടക സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടപ്രദേശത്തിൽ മാത്രമേ കാണുവാൻ സാധാരണ സാധിയ്ക്കുകയുള്ളൂ. പശ്ചിമഘട്ടത്തിന്റെ തനതു (Endemic)ശലഭമായ ഇതിനെ നിരീക്ഷിയ്ക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്.

കൊടുംമഴയത്ത് പറന്നു നടക്കാൻ ഉത്സാഹം കാണിയ്ക്കുന്ന ഈ ചിത്രശലഭം അധികം ഉയരത്തിൽ പറക്കാറില്ല. പച്ചത്തുള്ളൻ പറക്കുന്നപോലെ ചാഞ്ചാടിയാണ് മഴത്തുള്ളനും സഞ്ചരിയ്ക്കുന്നത്. വെയിൽ ഒഴിവാക്കി തണലത്ത് വിഹരിയ്ക്കാനാണ് ഇവയ്ക്ക് ഏറെ താത്പര്യം. പുല്ലുകൾക്കിടയിലൂടെയും,ചെറുസസ്യങ്ങൾക്കിടയിലൂടെയും നീങ്ങുന്നതും കാണാം[1]

നിറം[തിരുത്തുക]

ചിറകുപുറത്തിനു ഇരുണ്ട നിറമാണ് .പുറത്ത് മങ്ങിയ പുള്ളിയുമുണ്ട്.പിൻചിറകിന്റെ പുറത്ത് പുള്ളി കാണപ്പെടുന്നില്ല. മുൻചിറകിന്റെ അടിവശത്തിനു മിക്കവാറും കറുത്തനിറമാണ്.പിൻചിറകിന്റെ അടിയിൽ മഞ്ഞയിൽ തവിട്ടുപുള്ളിയുമുണ്ട്. [2]}}

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ആഴ്ചപ്പതിപ്പ്.2010 ജൂലൈ 11-17 പു.94
  2. Watson, E. Y. 1891. Hesperiidae Indicae: being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Vest and co. Madras

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഴത്തുള്ളൻ_ശലഭം&oldid=2680617" എന്ന താളിൽനിന്നു ശേഖരിച്ചത്