വരയൻ വാൾവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Graphium antiphates എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരയൻ വാൾവാലൻ (Five-bar Swordtail)
Close wing position of Graphium antiphates, Cramer, 1775 – Five-bar Swordtail WLB.jpg
Open wing position of Graphium antiphates Cramer, 1775 – Five-bar Swordtail 2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Graphium
വർഗ്ഗം: G. antiphates
ശാസ്ത്രീയ നാമം
Graphium antiphates
( Cramer, 1775)

പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വരയൻ_വാൾവാലൻ (Graphium_antiphates).

Fivebar Swordtail

കറുപ്പ്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങിയ നിറങ്ങൾ ഇവയുടെ ദേഹത്ത് മനോഹരമായി കൂടിച്ചേർന്നിരിക്കുന്നു. ചിറകുകൾ മടക്കിയാൽ പച്ചകലർന്ന മഞ്ഞനിറത്തിലുള്ള വരകളും മധ്യഭാഗത്ത് മഞ്ഞനിറത്തിലുമുള്ള വരകളും കാണാം. പിൻചിറകിലെ നീണ്ട വാൽ ഈ ശലഭത്തിന്റെ പ്രത്യേകതയാണ്. പറക്കുമ്പോൾ ഈ വാൽ എടുത്ത് കാണിക്കാറില്ല. ഇവ കൂട്ടത്തോടെ മണ്ണിൽ വന്നിരിയ്ക്കാറുണ്ട്. അപ്പോഴാണ് ഇരപിടിയന്മാർ അവയെ പിടികൂടുന്നത്. അപൂർവ്വമായി പൂക്കളും ഇവ സന്ദർശിക്കാറുണ്ട്.ഈ ശലഭത്തിന്റെ ലാർവകൾക്ക് ആദ്യം വെള്ളനിറമായിരിയ്ക്കും. ക്രമേണ അവയുടെ നിറം മഞ്ഞയായി മാറും. വരയൻ വാൾശലഭത്തിന്റെ പ്യൂപ്പയുടെ സവിശേഷത അവ ഒരു നാട കെട്ടിയത് പോലെയാണ് കാണപ്പെടുക എന്നതാണ്. ചില പ്രദേശങ്ങളിൽ ഇവയെ വരയൻ വിറവാലൻ എന്ന പേരിലും അറിയപ്പെടുന്നു.

ഇവയുടെ ലാർവകൾ ആഹരിക്കുന്ന ഭക്ഷണസസ്യങ്ങളിലൊന്ന് കാരപ്പൂമരമാണ്.

Fivebar Swordtail


"https://ml.wikipedia.org/w/index.php?title=വരയൻ_വാൾവാലൻ&oldid=2517633" എന്ന താളിൽനിന്നു ശേഖരിച്ചത്