Pieter Cramer
Pieter Cramer (21 മെയ് 1721 (ജ്ഞാനസ്നാനം) – 28 സെപ്‌റ്റംബർ 1776) സമ്പന്നനായ ഒരു ഡച്ച് ചണ വ്യാപാരിയും അറിയപ്പെടുന്ന ഒരു പ്രാണിപഠനശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം "Zealand Society" എന്ന ശാസ്ത്രസംഘടനയുടെ ഡയറക്ടറും Concordia et Libertate എന്ന ദേശീയ-സാംസ്കാരിക സംഘടനയിൽ അംഗവും ആയിരുന്നു. ആ വേദിയിലാണ് അദ്ദേഹം ധാതുക്കളെക്കുറിച്ചുള്ള പ്രസംഗങ്ങൾ നടത്തിയിരുന്നതും ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ വിദേശരാജ്യങ്ങളിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള De uitlandsche Kapellen മൂന്നു വാള്യങ്ങളായി പ്രസിദ്ധീകരിക്കുവാനുള്ള പദ്ധതി ആവിഷ്ക്കരിച്ചതും.[1]
ക്രാമറിന്റെ കൈവശം Seashell, Petrification, പ്രാണികൾ എന്നിവയുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു. അവയിലധികവും Surinam, ശ്രീലങ്ക, സീറാ ലിയോൺ, Dutch East Indies തുടങ്ങിയ ഡച്ചു കോളനികളിൽനിന്നും ശേഖരിച്ച മനോഹരങ്ങളായ ശലഭങ്ങളായിരുന്നു.
അദ്ദേഹം തന്റെ ശേഖരത്തിലുള്ള ജീവികളുടെ ചിത്രങ്ങൾ വരക്കാനായി Gerrit Wartenaar എന്ന ചിത്രകാരനെ ഏർപ്പാടാക്കി. മറ്റുള്ളവരുടെ ശേഖരത്തിലുള്ളവയും വരക്കാൻ വേണ്ട ഏർപ്പാടുകൾ അദ്ദേഹം നടത്തി.[2][3] അദ്ദേഹത്തിന്റെ വില്പത്രപ്രകാരം[4] ബന്ധുവായ Anthony van Rensselaer ആണ് Johannes Baalde എന്ന പ്രസാധകൻ വഴി പിന്നീട് 1775–1782ൽ De Uitlandsche Kapellen 33 ഭാഗങ്ങളായി പ്രസിദ്ധീകരിച്ചത്. 1776-ൽ എട്ടു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പനിമൂലം മരണമടഞ്ഞു. തുടർഭാഗങ്ങളുടെ രചയിതാവ് Caspar Stoll ആണെന്ന് കരുതപ്പെടുന്നു.[5]
De Uitlandsche Kapellen പ്രാണിപഠനശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകമാണ്. കാൾ ലിനേയസ് പുതുതായി ആവിഷ്ക്കരിച്ച വർഗ്ഗീകരണരീതി ആദ്യമായി ഉപയോഗിച്ചത് ഈ കൃതിയിലാണ്. 1658-ൽ അധികം ചത്രശലഭങ്ങളെ 396 (400) പ്ലേറ്റുകളിലായി ഇതിൽ വിവരണം സഹിതം ചിത്രീകരിച്ചിരിക്കുന്നു.[6]
ക്രാമറിന്റെ ശേഖരം അദ്ദേഹത്തിൻറെ മരണശേഷം പല ഭാഗങ്ങളായി വിൽക്കപ്പെടുകയോ ലേലത്തിൽ പോവുകയോ ചെയ്തു. അതിൽ നല്ലൊരു ഭാഗവും Nationaal Natuurhistorisch Museum കരസ്ഥമാക്കി.
കൃതികൾ
[തിരുത്തുക]De uitlandsche Kapellen voorkomende in de drie Waereld-Deelen Asia, Africa en America – Papillons exotiques des trois parties du monde l'Asie, l'Afrique et l'Amerique (1775–1782).
അവലംബം
[തിരുത്തുക]- ↑ Chainey, J.E. (2005) The species of Papilionidae and Pieridae (Lepidoptera) described by Cramer and Stoll and their putative type material in the Natural History Museum in London. In: Zoological Journal of the Linnean Society, 145, p. 283–337.
- ↑ Hans Willem (baron) RENGERS VAN AYLA was born 1722 in 's-Gravenhage (Z.H.), NL. He died 14 Jan 1786 in 's-Gravenhage (Z.H.), NL. Hans married Anna Henrietta Helena Wilhelmina DE BEAUFORT on Jan 1752. Hans was employed as luitenant generaal der cavalerie; kamerheer van H.K.H. de Prinses van Oranje; president van de Cent-Suisses.
- ↑ Smit, P & A.P.M. Sanders & J.P.F. van der Veen (1986) Hendrik Engel's Alphabetical List of Dutch Zoological Cabinets and Menageries, p. 64-65.
- ↑ Eeghen, I. van (1981) De burgerwijkkaarten van Amsterdam. In: Maandblad Amstelodamum, p. 77-78.
- ↑ Roepke, W. Enkele aantekeningen over het werk van Pieter Cramer en over zijn persoon. In: Entomologisch Berichten, 16 1.II.1956, p. 25.
- ↑ Jong, R. de (2005) Metamorpha sulpitia (Lepidoptera, Nymphalidae) en de lotgevallen van oude collecties. In: Entomologische Berichten 65(4), p. 127.
പുറം കണ്ണികൾ
[തിരുത്തുക]- NHM
- EOL Encyclopedia of Life Taxa described by Cramer.Images.Type Cramer into the search box
- [1] Digital version of De uitlandische kapellen