നീലനവാബ് ചിത്രശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charaxes schreiber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീല നവാബ്
EulepisWardii188 2.jpg
Polyura schreiber wardii
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Charaxini
ജനുസ്സ്: Polyura
വർഗ്ഗം: P. schreiber
ശാസ്ത്രീയ നാമം
Polyura schreiber
(Godart, [1824])
പര്യായങ്ങൾ

Polyura schreiberi (unjustified emendation)
Charaxes schreiber Godart, 1824 – Blue Nawab?

നീലനവാബ്

പശ്ചിമഘട്ടത്തിലും,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് നീലനവാബ്.(Polyura schreiber).മ്യാന്മർ,ചൈന,ഇൻഡോനേഷ്യ എന്നീരാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.[1] വിസ്മയിപ്പിയ്ക്കുന്ന അഴകും പ്രൗഢിയുമുള്ള ഈ പൂമ്പാറ്റ വളരെ ഉയരത്തിലും, വേഗത്തിലും പറക്കുന്നതിനാൽ ഇവയെ നിരീക്ഷിയ്ക്കുന്നതിനു പ്രയാസമുണ്ട്.

നിറം[തിരുത്തുക]

നീലകലർന്ന പട്ടയാണ് പുറം ചിറകോരത്ത് കാണപ്പെടുക. നടുവിൽ നീല കലർന്ന വെളുത്ത പട്ടയും,അടിഭാഗത്ത് വെള്ളിനിറം കലർന്ന പട്ടയുമുണ്ട്. നീലനിറത്തിന്റെ ചന്തം ഏറെ ആവാഹിയ്ക്കുന്ന ഒരു ചിത്രശലഭമാണിത്.

കേരളത്തിൽ[തിരുത്തുക]

2013 ഡിസംബറിൽ പെരുവണ്ണാമൂഴി വനത്തിൽ ശലഭനിരീക്ഷകർ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. After Bingham (1905).
  2. മാതൃഭൂമി ദിനപ്പത്രം 2013 ഡിസംബർ 25 പേജ് 15
"https://ml.wikipedia.org/w/index.php?title=നീലനവാബ്_ചിത്രശലഭം&oldid=2029612" എന്ന താളിൽനിന്നു ശേഖരിച്ചത്