Jump to content

നീലനവാബ് ചിത്രശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polyura schreiber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീല നവാബ്
Polyura schreiber wardii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
P. schreiber
Binomial name
Polyura schreiber
(Godart, [1824])
Synonyms

Polyura schreiberi (unjustified emendation)
Charaxes schreiber Godart, 1824 – Blue Nawab?

നീലനവാബ്

പശ്ചിമഘട്ടത്തിലും,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് നീലനവാബ് (Polyura schreiber).[1] മ്യാന്മർ, ചൈന, ഇൻഡോനേഷ്യ എന്നീരാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.[2][3] വിസ്മയിപ്പിയ്ക്കുന്ന അഴകും പ്രൗഢിയുമുള്ള ഈ പൂമ്പാറ്റ വളരെ ഉയരത്തിലും, വേഗത്തിലും പറക്കുന്നതിനാൽ ഇവയെ നിരീക്ഷിയ്ക്കുന്നതിനു പ്രയാസമുണ്ട്.

നീലകലർന്ന പട്ടയാണ് പുറം ചിറകോരത്ത് കാണപ്പെടുക. നടുവിൽ നീല കലർന്ന വെളുത്ത പട്ടയും,അടിഭാഗത്ത് വെള്ളിനിറം കലർന്ന പട്ടയുമുണ്ട്. നീലനിറത്തിന്റെ ചന്തം ഏറെ ആവാഹിയ്ക്കുന്ന ഒരു ചിത്രശലഭമാണിത്.

കേരളത്തിൽ

[തിരുത്തുക]

2013 ഡിസംബറിൽ പെരുവണ്ണാമൂഴി വനത്തിൽ ശലഭനിരീക്ഷകർ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 156. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 222–223.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 261–263.{{cite book}}: CS1 maint: date format (link)
  4. മാതൃഭൂമി ദിനപത്രം 2013 ഡിസംബർ 25 പേജ് 15

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീലനവാബ്_ചിത്രശലഭം&oldid=3089166" എന്ന താളിൽനിന്ന് ശേഖരിച്ചത്