ഇരുൾവരയൻ തവിടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mycalesis mineus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുൾവരയൻ തവിടൻ
Dark-branded Bushbrown
Wet-season form
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. mineus
Binomial name
Mycalesis mineus
(Linnaeus, 1758)

തവിടൻ പൂമ്പാറ്റയോട് സാമ്യമുള്ള ഒരു പൂമ്പാറ്റയാണ് ഇരുൾവരയൻ തവിടൻ (Dark-branded Bushbrown).[1][2][3][4] ഇരുൾവരയന്റെ പിൻചിറകിന്റെ അടിയിലെ കൺപൊട്ടുകൾ ഏറെക്കുറെ ഒരു നേർരേഖയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാട്ടിൻപുറങ്ങളിലും ചെറുകുന്നുകളിലും സമതലങ്ങളിലും കാണപ്പെടുന്ന ഈ ശലഭത്തിനു പുല്ലുകളുടേയും കുറ്റിച്ചെടികളുടേയും ഇടയിലൂടെ പറന്നുനടക്കാണു താല്പര്യം. ഇന്ത്യയിൽ മിക്കയിടങ്ങളിലും ഇതിനെ കണ്ടെത്താനാകും. തെറിച്ചു തെറിച്ചാണ് ഇവയുടെ പറക്കൽ. വർഷത്തിൽ മുഴുവൻ സമയവും ഇവയെ കാണാനാകും.

ശരീരപ്രകൃതി[തിരുത്തുക]

ഇരുൾവരയൻ തവിടൻ ശലഭം. കൊൽക്കത്തയിൽനിന്നും

ചിറകുകൾക്ക് തവിട്ടുനിറമാണ്. ചിറകുപുറത്ത് മങ്ങിയ പാടിൽ കൺപൊട്ടുകൾ കാണാം. കറുത്ത കൺപൊട്ടിനു ചുറ്റും മഞ്ഞക്കരയും നടുവിൽ വെളുത്ത കുത്തും ഉണ്ട്. ചിറകിനടിവശത്തും കൺപൊട്ടുകൾ ഉണ്ട്. മുൻചിറലിലും പിൻചിറകിലും അടിയിൽ മങ്ങിയ കര കാണാം. ആൺ ശലഭത്തിനു പിൻചിറകിന്റെ പുറത്ത് ഇളം ചുവപ്പ് നിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള കരയുണ്ട്. വേനൽക്കാലങ്ങളിൽ ചിറകിന്റെ നിറങ്ങളും കൺപൊട്ടുകളൂം മങ്ങിയിരിക്കും.

ജീവിതരീതി[തിരുത്തുക]

വീണുകിടക്കുന്ന പഴങ്ങളിരുന്ന് സത്തു നുകരുന്ന സ്വഭാവമുണ്ട്. കരക്കറയിൽ നിന്നും ചാണകത്തിൽ നിന്നും പോഷണങ്ങൾ നുണയാറൂണ്ട്. ആൺ ശലഭങ്ങൾ തണ്ണീർതടങ്ങളിരുന്ന് നനഞ്ഞ മണ്ണിൽ നിന്ന് ലവണമുണ്ണൂന്നതുകാണാം. വൈകീട്ടും കാലത്തുമാണ് ശലഭം സജീവമാകുക. നെല്ലിലും പുല്ലിലുമാണ് മുട്ടയിടൽ. മുട്ട ഒറ്റയായിട്ടാണ് കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 174. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Mycalesis Hübner, 1818" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 58.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 183–187.{{cite book}}: CS1 maint: date format (link)
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ- അബ്ദുള്ള പാലേരി)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇരുൾവരയൻ_തവിടൻ&oldid=3320186" എന്ന താളിൽനിന്ന് ശേഖരിച്ചത്