ഇരുൾവരയൻ തവിടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുൾവരയൻ തവിടൻ
Dark-branded Bushbrown
Mycalesis 3 by Kadavoor-2.jpg
Wet-season form
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Mycalesis
വർഗ്ഗം: ''M. mineus''
ശാസ്ത്രീയ നാമം
Mycalesis mineus
(Linnaeus, 1758)

തവിടൻ പൂമ്പാറ്റയോട് സാമ്യമുള്ള ഒരു പൂമ്പാറ്റയാണ് ഇരുൾവരയൻ തവിടൻ (Dark-branded Bushbrown). ഇരുൾവരയന്റെ പിൻചിറകിന്റെ അടിയിലെ കൺപൊട്ടുകൾ ഏറെക്കുറെ ഒരു നേർരേഖയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാട്ടിൻപുറങ്ങളിലും ചെറുകുന്നുകളിലും സമതലങ്ങളിലും കാണപ്പെടുന്ന ഈ ശലഭത്തിനു പുല്ലുകളുടേയും കുറ്റിച്ചെടികളുടേയും ഇടയിലൂടെ പറന്നുനടക്കാണു താല്പര്യം. ഇന്ത്യയിൽ മിക്കയിടങ്ങളിലും ഇതിനെ കണ്ടെത്താനാകും. തെറിച്ചു തെറിച്ചാണ് ഇവയുടെ പറക്കൽ. വർഷത്തിൽ മുഴുവൻ സമയവും ഇവയെ കാണാനാകും.

ശരീരപ്രകൃതി[തിരുത്തുക]

ഇരുൾവരയൻ തവിടൻ ശലഭം. കൊൽക്കത്തയിൽനിന്നും

ചിറകുകൾക്ക് തവിട്ടൂനിറമാണ്. ചിറകുപുറത്ത് മങ്ങിയ പാടിൽ കൺപൊട്ടുകൾ കാണാം. കറുത്ത കൺപൊട്ടിനു ചുറ്റും മഞ്ഞക്കരയും നടുവിൽ വെളുത്ത കുത്തും ഉണ്ട്. ചിറകിനടിവശത്തും കൺപൊട്ടുകൾ ഉണ്ട്. മുൻചിറലിലും പിൻചിറകിലും അടിയിൽ മങ്ങിയ കര കാണാം. ആൺ ശലഭത്തിനു പിൻചിറകിന്റെ പുറത്ത് ഇളം ചുവപ്പ് നിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള കരയുണ്ട്. വേനൽക്കാലങ്ങളിൽ ചിറകിന്റെ നിറങ്ങളും കൺപൊട്ടുകളൂം മങ്ങിയിരിക്കും.

ജീവിതരീതി[തിരുത്തുക]

വീണുകിടക്കുന്ന പഴങ്ങളിരുന്ന് സത്തു നുകരുന്ന സ്വഭാവമുണ്ട്. കരക്കറയിൽ നിന്നും ചാണകത്തിൽ നിന്നും പോഷണങ്ങൾ നുണയാറൂണ്ട്. ആൺ ശലഭങ്ങൾ തണ്ണീർതടങ്ങളിരുന്ന് നനഞ്ഞ മണ്ണിൽ നിന്ന് ലവണമുണ്ണൂന്നതുകാണാം. വൈകീട്ടും കാലത്തുമാണ് ശലഭം സജീവമാകുക. നെല്ലിലും പുല്ലിലുമാണ് മുട്ടയിടൽ. മുട്ട ഒറ്റയായിട്ടാണ് കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ- അബ്ദുള്ള പാലേരി)


"https://ml.wikipedia.org/w/index.php?title=ഇരുൾവരയൻ_തവിടൻ&oldid=1934840" എന്ന താളിൽനിന്നു ശേഖരിച്ചത്