ചെങ്കണ്ണി (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Matapa aria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെങ്കണ്ണി
(Common Redeye)
Common Redeye - Matapa aria(Moore,1866).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Matapa
വർഗ്ഗം: ''M. aria''
ശാസ്ത്രീയ നാമം
Matapa aria
(Moore, 1865)

പേര് സൂചിപ്പിക്കുന്നതുപോലെ കടുംചുവപ്പു കണ്ണുകളുള്ള ഒരിനം ശലഭമാണ് ചെങ്കണ്ണി (Matapa_aria). ചെറിയ പൂമ്പാറ്റയാണിത്. ഇവയുടെ ചുവന്ന കണ്ണ് ദൂരെ നിന്ന് പോലും വ്യക്തമായി കാണാം. മുളങ്കാടുകളിലും ഇലപൊഴിയും വനങ്ങളിലുമാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. അതിരാവിലെയും വൈക്കുന്നേരവുമാണ് ഇവയെ അധികം പുറത്ത് കാണുക. വളരെ വേഗത്തിലും ഉയരത്തിലുമാണ് ഇവയുടെ പറക്കൽ. തേൻ കൊതിയന്മാരാണ് ഇവ.

മുളവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്. കുഴലിന്റെ ആകൃതിയിൽ ഇലചുരുട്ടി അതിനകത്താണ് ഇവയുടെ ലാർവ്വകൾ കഴിയുന്നത്.


"https://ml.wikipedia.org/w/index.php?title=ചെങ്കണ്ണി_(ചിത്രശലഭം)&oldid=2461844" എന്ന താളിൽനിന്നു ശേഖരിച്ചത്