ചെമ്പഴുക്ക ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Colotis amata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പഴുക്ക ശലഭം
Small Salmon Arab.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Colotis
വർഗ്ഗം: ''C. amata''
ശാസ്ത്രീയ നാമം
Colotis amata
(Fabricius, 1775)

പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചെമ്പഴുക്ക ശലഭം അഥവാ ചെറുചെമ്പൻ അറബി (Colotis amata / Small Salmon Arab).

പേരിന്റെ പിന്നിൽ[തിരുത്തുക]

വരണ്ട പ്രദേശങ്ങളിലും, മുൾക്കാടുകളിലും വസിക്കാൻ താല്പര്യപ്പെടുന്ന ചെമ്പിച്ച ശലഭമായതിനാലാണ് ഇതിന് ചെമ്പഴുക്ക ശലഭം എന്ന പേരു വീണത്.

ശരീരഘടന[തിരുത്തുക]

ചെമ്പഴുക്ക ശലഭം
ചെമ്പഴുക്ക ശലഭം

ചിറകിന്റെ മുകൾ വശം[തിരുത്തുക]

മങ്ങിയ ചെമ്പൻ നിറം.

ചിറകിന്റെ അടി വശം[തിരുത്തുക]

പച്ച കലർന്ന മഞ്ഞ നിറം

ചിറകിന്റെ അരിക്[തിരുത്തുക]

കറുത്ത നിറമുള്ള അരികുകൾക്ക് കീഴെ ചെറിയ ചെമ്പൻ പൊട്ടുകൾ കാണപ്പെടുന്നു.

ആഹാരരീതി[തിരുത്തുക]

പൂന്തേനാണ് ചെമ്പഴുക്ക ശലഭംയുടെ മുഖ്യഭക്ഷണം.

ജീവിതചക്രം[തിരുത്തുക]

കൂട്ടമായാണ് ചെമ്പഴുക്ക ശലഭംകളുടെ മുട്ട കാണപ്പെടുന്നത്‌. ഉരുണ്ടും, അൽ‌പ്പം അമുങ്ങിയും ആകൃതിയുള്ള ശലഭപ്പുഴുക്കൾ പുൽ‌പ്പച്ച നിറത്തിൽ നീലയും, മഞ്ഞയും വരകളോടുകൂടി കാണപ്പെടുന്നു. ഇവയുടെ അടിവശത്തിന് മങ്ങിയ പച്ച നിറമായിരിക്കും. ഇവ പുഴുപ്പൊതിയാവുമ്പോൾ വെള്ള കലർന്ന തവിട്ടു നിറത്തിലോ, കടും പച്ച നിറത്തിലോ കാണപ്പെടുന്നു. [1]

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

  • ഏഷ്യ
മുംബൈയിൽ കാണപ്പെട്ട ചെമ്പഴുക്ക ശലഭം

അവലംബം[തിരുത്തുക]

  1. Bingham, C. T. 1907. Fauna of British India. Butterflies. Vol. 2


"https://ml.wikipedia.org/w/index.php?title=ചെമ്പഴുക്ക_ശലഭം&oldid=2680192" എന്ന താളിൽനിന്നു ശേഖരിച്ചത്