അരളി ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Euploea core എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരളിശലഭം
Common Indian Crow.JPG
കാപ്പിച്ചെടിയുടെ പൂവിൽനിന്നും തേൻ‌നുകരുന്ന അരളി ശലഭം.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ഉപകുടുംബം: Danainae
ജനുസ്സ്: Euploea
വർഗ്ഗം: ''E. core''
ശാസ്ത്രീയ നാമം
Euploea core
(Cramer, 1780)

ദക്ഷിണേഷ്യയിൽ സർ‌വ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭ‌മാണ്‌ അരളി ശലഭം[1] . ഇംഗ്ലീഷിൽ Common Crow, Common Indian Crow, Australian Crow എന്നീ പേരുകളിൽ അറിയപ്പെടുന്നു.മലയാളത്തിൽ കാക്കപ്പൂമ്പാറ്റ എന്നും വിളിക്കാറുണ്ട്. കേരളത്തിൽ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ചിറകുകളുടെ പിൻഭാഗത്ത് ഇരുനിരകളായും ചിറകൊഴികെയുള്ള ശരീരഭാഗങ്ങളിലപ്പാടും വെളുത്തപൊട്ടുകൾ കാണാം.

ആൽ‌വർഗ്ഗ സസ്യങ്ങൾ, നന്നാറി, ചെറിയ പാൽ‌വള്ളി, വള്ളിപ്പാല, ഇലഞ്ഞി, പൊന്നരളി, അരളി, പാറകം, ചെറി എന്നീ സസ്യങ്ങളിലാണ്‌ അരളി ശലഭങ്ങളുടെ ലാർ‌വകളെ കണ്ടുവരുന്നത്. കൊങ്ങിണിപ്പൂ, ചെട്ടിപ്പൂ, കമ്യൂണിസ്റ്റ് പച്ച, നായ്ത്തുമ്പ തുടങ്ങിയ പൂക്കളിൽ‌നിന്നും തേൻ‌നുകരുന്ന ഈ ശലഭങ്ങൾ ചില ചെടികളുടെ നീരും കുടിക്കാറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പാലോട്ട്, ജാഫർ‍; വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത് (ജൂൺ 2003). കേരളത്തിലെ ചിത്രശലഭങ്ങൾ. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി.  Unknown parameter |coauthors= ignored (സഹായം); Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.ifoundbutterflies.net/3-lepidoptera/euploea-core-dp2"https://ml.wikipedia.org/w/index.php?title=അരളി_ശലഭം&oldid=2319556" എന്ന താളിൽനിന്നു ശേഖരിച്ചത്