ഇലമുങ്ങി ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tagiades litigiosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇലമുങ്ങി
(Water Snow Flat)
Tagiades litigiosa 04865.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ
ക്ലാസ്സ്‌: പ്രാണി
നിര: ചിത്രശലഭം
കുടുംബം: ഹെസ്പിരിഡെ
ജനുസ്സ്: Tagiades
വർഗ്ഗം: ''T. litigiosa''
ശാസ്ത്രീയ നാമം
Tagiades litigiosa
(Möschler, 1878)

അതിവേഗം ഇലകൾക്കിടയിലൂടെ മറയുന്ന സ്വഭാവമുള്ള പൂമ്പാറ്റയാണ് ഇലമുങ്ങി (ശാസ്ത്രീയനാമം: Tagiades litigiosa).

ശരീര പ്രകൃതി[തിരുത്തുക]

കാണാൻ ഭംഗിയുള്ള പൂമ്പാറ്റയാണ്. മുൻചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിൻചിറകിന്റെ കീഴ്ഭാഗം വെണ്ണ പോലെ വെളുത്തിട്ടാണ്. ഇതിന്റെ അറ്റത്ത് കറുത്ത പാടുകൾ ഉണ്ടാവും. മുൻചിറകിന്റെ മുന്നിലും കറുത്ത പൊട്ടുകളുണ്ടാവും.[1]

ജീവിതരീതി[തിരുത്തുക]

ശരവേഗത്തിലാണ് ഇവയുടെ സഞ്ചാരം. വെയിൽ കായുന്ന സ്വഭാവമുണ്ട്. മഴക്കാലത്തും മഴ കഴിഞ്ഞുള്ള സമയത്തുമാണ് ഇവയെ കുടുതലായി കണ്ടു വരുന്നത്. തേൻകുടിയന്മാരായ ഇലമുങ്ങി മറ്റു ശലഭങ്ങളെ അടുപ്പിക്കാറില്ല. കാട്ടുകാച്ചിൽ, കാച്ചിൽ എന്നിവയിലാണ് ഇലമുങ്ങി മുട്ടയിടുന്നത്. ഒരിലയിൽ ഒരു മുട്ട മാത്രമേ ​ഇടാറുള്ളൂ. പുഴുക്കളുടെ താമസം ഇലക്കൂടുകളിലാണ്. ഇവ സന്ധ്യാസമയത്താണ് ഭക്ഷണം തേടുന്നത്. ഇലകളാണ് പ്രധാന ആഹാരം. ലാർവ്വകൾക്ക് ഇളം പച്ചനിറവും ഉള്ളിലായി കറുപ്പു നിറവും കാണാം. പുഴുക്കളുടെ തലഭാഗത്തിന് കറുപ്പോ തവിട്ടോ ആണ് നിറം.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Descriptive catalogue of the butterflies (Bulletin of the Madras Government Museum-1994)S.Thomas Satyamurti,M.A., D.SC., F.Z.S.


"https://ml.wikipedia.org/w/index.php?title=ഇലമുങ്ങി_ശലഭം&oldid=2462213" എന്ന താളിൽനിന്നു ശേഖരിച്ചത്