മുളംതവിടൻ
മുളന്തവിടൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. europa
|
Binomial name | |
Lethe europa (Fabricius, 1787)[1]
|
വനങ്ങൾക്കു സമീപവും, മുളങ്കാടുകളിലും കാണുന്ന ഒരു ശലഭമാണ് മുളന്തവിടൻ. (Bamboo Treebrown-Lethe europa).[2][3][4][5] ഉണക്ക് മുളയുടെ ഇലകളിൽ പെട്ടെന്ന് അപ്രത്യക്ഷമാകാൻ കഴിയുന്ന നിറം ഇതിന്റെ പ്രത്യേകതയാണ്.തവിട്ടു കലർന്ന കറുത്ത ചിറകിൽ വെളുത്ത പട്ടയും ധാരാളം കൺപൊട്ടുകളും കാണുന്നു.പിൽചിറകിലെ കൺപൊട്ടുകൾക്ക് വലിപ്പം കൂടുതൽ ഉണ്ട്. പൂന്തേൻ കുടിക്കാത്ത ഈ ശലഭങ്ങൾ ജൈവാവശിഷ്ടങ്ങളെയാണ് ആഹാരമാക്കുന്നത്.
വൈദ്യുതവിളക്കിന്റെ പ്രകാശം ഈ ശലഭത്തെ ആകർഷിയ്ക്കാറുണ്ട്. സാധാരണ വനങ്ങൾക്കു സമീപമുള്ള ഗൃഹങ്ങളിൽ മുളന്തവിടൻ എത്താറുണ്ട്. സാധാരണ ചുവരിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന രീതിയിൽ ഇതിനെക്കാണാം.
നിറം
[തിരുത്തുക]ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. മുൻചിറകിന്റെ അടിവശത്തായി വീതികൂടിയ വെള്ളപ്പട്ട കാണാം. ഇതിൽ ധാരാളം കൺപൊട്ടുകളും കാണാം. നേർത്ത നീലകലർന്ന വെള്ള വര മുൻ,പിൻ ചിറകുകളിൽ കാണാം. പിൻചിറകിന്റെ അടിഭാഗത്തെ കൺപൊട്ട് വലുതാണ്.[4]
കാലത്തും വൈകിട്ടും സജീവമാകുന്ന ഇവയ്ക്ക് ധൃതിപിടിച്ച് പറക്കുന്ന സ്വഭാവമാണ്. മരത്തലപ്പിലും,കാട്ടുപൊന്തകളിലും ചെന്നിരിയ്ക്കുന്ന മുളന്തവിടൻ ചിറകു കൂട്ടിപ്പിടിച്ചാണ് വിശ്രമിയ്ക്കുക.
ഭക്ഷണം
[തിരുത്തുക]പൂന്തേൻ ഇഷ്ടമല്ലാത്ത വർഗ്ഗമാണിത്. ചീഞ്ഞ ഇലകളിൽ നിന്നും, പഴകിയ ഫലങ്ങളിൽ നിന്നും സത്തും,മണ്ണിലെ ലവണവും നുണയാറുണ്ട്. വിരളമായി ചാണകത്തിലും ഇരിയ്ക്കുന്നതു കാണാം. മുളകളിൽ ആണ് മുട്ടയിടുന്നത്.[6][7] ഇതിന്റെ പുഴുവിനു പച്ച നിറവും ,തലയിൽ ഒരു കൊമ്പും കാണാം. [4]പ്യൂപ്പയ്ക്ക് കരിയില നിറമാണ്.
ചിത്രശാല
[തിരുത്തുക]-
Eggs
-
Larva
-
Pre-pupatory larva
-
Pupa
-
Newly eclosed adult
-
Dorsal view (male)
-
Dorsal view (female)
-
Side view (female)
അവലംബം
[തിരുത്തുക]- ↑ Fabricius. (Papilio) Syst. Ent. 1775, p. 500:
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 165. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Lethe Hübner, [1819] Treebrowns". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 4.0 4.1 4.2 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 77–78.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 254–256.
{{cite book}}
: CS1 maint: date format (link) - ↑ Ferrar, M. L. 1948. "The butterflies of the Andamans and Nicobars". J. Bombay nat. Hist. Soc. 47:470-491
- ↑ Veenakumari, K. and Prashanth Mohanraj 1997. "Rediscovery of Lethe europa tamuna with notes on other threatened butterflies from the Andamans and Nicobar Islands". Journal of the Lepidopterists' Society. 51(3):273-275 PDF[പ്രവർത്തിക്കാത്ത കണ്ണി]
പുറംകണ്ണികൾ
[തിരുത്തുക]