നീലച്ചെമ്പൻ വെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aphnaeus elima എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
നീലച്ചെമ്പൻ വെള്ളിവരയൻ
Scarce Shot Silverline
CigaritisElimaUniformisMUpUnAC1.jpg
Open wing position of Spindasis elima Moore, 1877 – Scarce Shot Silverline WLB1E7A1581.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Aphnaeus
വർഗ്ഗം: ''A. elima''
ശാസ്ത്രീയ നാമം
Aphnaeus elima
Moore, 1877
പര്യായങ്ങൾ

Spindasis elima Moore

കണ്ടുകിട്ടാൻ വളരെ പ്രയാസമുള്ള ഭംഗിയുള്ള ഒരു ശലഭമാണ് നീലച്ചെമ്പൻ വെള്ളിവരയൻ (Scarce Shot Silverline). ശാസ്ത്രനാമം : Aphnaeus elima. ഇന്ത്യയിലും അയൽരാജ്യങ്ങളിലും കണ്ടുവരുന്ന ഈ ശലഭം കേരളത്തിൽ വിരളമാണ്. വരണ്ടയിടങ്ങളാണ് സാധാരണ ഇവയുടെ താവളങ്ങൾ. എന്നിരുന്നാലും ഇവയെ കാടുകളിലും മലമുകളിലെ തുറസായസ്ഥലങ്ങളിലും കാണാറുണ്ട്. വ്യത്യസ്തമായ നിറഭംഗിയുള്ള ഒരു ശലഭമാണിത്.

തണ്ണീർത്തടങ്ങൾപോലെയുള്ള നനഞ്ഞയിടങ്ങളിരുന്ന് ലവണം ഉണ്ണുന്ന ശീലമുള്ള ഈ ശലഭം മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിയ്ക്കാറ്. പിൻചിറകിൽ രണ്ടുവീതം വാലുകളുണ്ട്.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ്(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)


"https://ml.wikipedia.org/w/index.php?title=നീലച്ചെമ്പൻ_വെള്ളിവരയൻ&oldid=2475765" എന്ന താളിൽനിന്നു ശേഖരിച്ചത്