മഞ്ഞപ്പനത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Telicota colon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഞ്ഞപ്പനത്തുള്ളൻ
Open wing position of Telicota colon Fabricius, 1775 – Pale Palm-Dart.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ
ക്ലാസ്സ്‌: പ്രാണി
നിര: ലെപിഡോപ്റ്റെറ
കുടുംബം: ഹെസ്പിരിഡെ
ജനുസ്സ്: Telicota
വർഗ്ഗം: ''T. colon''
ശാസ്ത്രീയ നാമം
Telicota colon
(Fabricius, 1775)

കുറ്റിക്കാടുകളിലും,വരണ്ട സ്ഥലങ്ങളിലും സാധാരണ കാണപ്പെടുന്ന പൂമ്പാറ്റയാണ് മഞ്ഞപ്പനത്തുള്ളൻ.(Pale Palm Dart, Telicota colon).[1] [2] ഇന്ത്യയിലും അതിനോടു ചേർന്ന ഭൂഭാഗങ്ങളിലും ഇതിനെ കാണാറുണ്ട്.

മഞ്ഞപ്പനത്തുള്ളൻ കുതിച്ചു പറക്കുന്നതായിട്ടാണ് കാണപ്പെടുക. ഇടയ്ക്കിടെ ഇലയിൽ ഇരുന്നു വിശ്രമിയ്ക്കുകയും, പൂന്തേൻ നുകരാറുമുണ്ട്. വെയിൽ കായുമ്പോൾ മുൻ ചിറകുകൾ പരത്തിയും,പിൻ ചിറകുകൾ ഉയർത്തിയും പിടിച്ചിരിയ്ക്കും.

നിറം[തിരുത്തുക]

ചിറകുപുറത്തിനു തവിട്ടുനിറമാണ്. തവിട്ടിൽ മഞ്ഞപ്പാടുകളും കാണാം. ആണിന്റെ ചിറകുപുറത്ത് തവിട്ടിൽ ഒരു ഇളം ചാരനിറത്തിലുള്ള പാട് കാണാം. ഇരുളൻ പനത്തുള്ളനുമായി(Black Palm Dart) ഉറ്റ സാദൃശ്യം ഇതിനുണ്ട്. ചൂരൽ,മുള, മഞ്ഞമുള തുടങ്ങിയ സസ്യങ്ങളിൽ മുട്ടയിടുന്നു. ശലഭപ്പുഴുവിനു ഇളം മഞ്ഞകലർന്ന പച്ചനിറമാണ്. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പനത്തുള്ളൻ&oldid=2680670" എന്ന താളിൽനിന്നു ശേഖരിച്ചത്