പുള്ളിവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papilio liomedon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുള്ളിവാലൻ (Malabar Banded Swallowtail)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. liomedon
Binomial name
Papilio liomedon
Synonyms

Princeps liomedon

കാടുകളിൽ കാണുന്ന സുന്ദരനായ ഒരു പൂമ്പാറ്റയാണ് പുള്ളിവാലൻ (Papilio liomedon).[1][2][3][4] ദക്ഷിണേന്ത്യയിലാണ് ഇവയെ കണ്ടുവരുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗം കൂടിയാണിത്[5]. ഈ ചിത്രശലഭം ഇന്ത്യയിൽ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. [6].

ശരീര പ്രകൃതി[തിരുത്തുക]

പുള്ളിവാലന്റെ ചിത്രം.മുകൾവശം

ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിൽ വെളുത്ത പാടുകളുണ്ടാവും. ചിറകുകൾ നിവർത്തിയാൽ ഇതിനോട് ചേർന്ന് മറ്റൊരു വരി വെള്ളപാടുകൾ കാണാവുന്നതാണ്.

നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്.[7]

ജീവിത രീതി[തിരുത്തുക]

കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. കനല(കാട്ടുറബ്ബർ) എന്നയിനം മരത്തിലാണ് ഈ ശലഭം സാധാരണ മുട്ടയിടുന്നത്. ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുട്ടനാറി ആണ്.

കാട്ടുറബ്ബർ ചെടിയുടെ തളിരിലകളിൽ മുത്തുമാലപോലെ വരിയായിയാണ് മുട്ടയിടുന്നത്. മുട്ടകൾക്ക് മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 1-5 ദിവസം വേണം. പുഴുപ്പൊതിയ്ക്ക് ഇളം പച്ച നിറമാണ്. [7]<

പുള്ളിവാലന്റെ പ്രധാന ശത്രുക്കൾ കടന്നലുകളാണ്. ഇവ കൂട്ടത്തോടെ എത്തി പുള്ളിവാലന്റെ മുട്ടകൾ നശിപ്പിക്കും. അതുകൊണ്ട് മുട്ടവിരിഞ്ഞിറങ്ങിവരുന്ന പുതിയ പൂമ്പാറ്റകളുടെ എണ്ണം, മറ്റുള്ള പൂമ്പാറ്റകളെ അപേക്ഷിച്ച് കുറവാണ്. ഇക്കാരണത്താലാണ് ഈ ശലഭം കടുത്ത വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചതും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 7. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 44–45.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 221–222.{{cite book}}: CS1 maint: date format (link)
  5. Collins, N.M. & Morris, M.G. (1985) Threatened Swallowtail Butterflies of the World. IUCN. ISBN 2-88032-603-6
  6. "Indian Wildlife Protection Act Schedule 1 Part 4" (PDF). Archived from the original (PDF) on 2007-09-27. Retrieved 2011-07-22.
  7. 7.0 7.1 [പുള്ളിവാലൻ- ടോംസ് അഗസ്തിൻ, പേജ് 43, കൂട് മാസിക, ജൂൺ2014


"https://ml.wikipedia.org/w/index.php?title=പുള്ളിവാലൻ&oldid=3637462" എന്ന താളിൽനിന്ന് ശേഖരിച്ചത്