പുള്ളിവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിവാലൻ (Malabar Banded Swallowtail)
Malabar banded swallowtail-1.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
വർഗ്ഗം: ''P. liomedon''
ശാസ്ത്രീയ നാമം
Papilio liomedon
Moore, 1874
പര്യായങ്ങൾ

Princeps liomedon

കാടുകളിൽ കാണുന്ന സുന്ദരനായ ഒരു പൂമ്പാറ്റയാണ് പുള്ളിവാലൻ (Papilio liomedon). ദക്ഷിണേന്ത്യയിലാണ് ഇവയെ കണ്ടുവരുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗം കൂടിയാണിത്[1]. ഈ ചിത്രശലഭം ഇന്ത്യയിൽ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. [2].

ശരീര പ്രകൃതി[തിരുത്തുക]

പുള്ളിവാലന്റെ ചിത്രം.മുകൾവശം

ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിൽ വെളുത്ത പാടുകളുണ്ടാവും. ചിറകുകൾ നിവർത്തിയാൽ ഇതിനോട് ചേർന്ന് മറ്റൊരു വരി വെള്ളപാടുകൾ കാണാവുന്നതാണ്.

നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്.[3]

ജീവിത രീതി[തിരുത്തുക]

കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. കനല(കാട്ടുറബ്ബർ) എന്നയിനം മരത്തിലാണ് ഈ ശലഭം സാധാരണ മുട്ടയിടുന്നത്. ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുട്ടനാറി ആണ്.

കാട്ടുറബ്ബർ ചെടിയുടെ തളിരിലകളിൽ മുത്തുമാലപോലെ വരിയായിയാണ് മുട്ടയിടുന്നത്. മുട്ടകൾക്ക് മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 1-5 ദിവസം വേണം. പുഴുപ്പൊതിയ്ക്ക് ഇളം പച്ച നിറമാണ്. [3]<

പുള്ളിവാലന്റെ പ്രധാന ശത്രുക്കൾ കടന്നലുകളാണ്. ഇവ കൂട്ടത്തോടെ എത്തി പുള്ളിവാലന്റെ മുട്ടകൾ നശിപ്പിക്കും. അതുകൊണ്ട് മുട്ടവിരിഞ്ഞിറങ്ങിവരുന്ന പുതിയ പൂമ്പാറ്റകളുടെ എണ്ണം, മറ്റുള്ള പൂമ്പാറ്റകളെ അപേക്ഷിച്ച് കുറവാണ്. ഇക്കാരണത്താലാണ് ഈ ശലഭം കടുത്ത വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചതും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Collins, N.M. & Morris, M.G. (1985) Threatened Swallowtail Butterflies of the World. IUCN. ISBN 2-88032-603-6
  2. Indian Wildlife Protection Act Schedule 1 Part 4
  3. 3.0 3.1 [പുള്ളിവാലൻ- ടോംസ് അഗസ്തിൻ, പേജ് 43, കൂട് മാസിക, ജൂൺ2014


"https://ml.wikipedia.org/w/index.php?title=പുള്ളിവാലൻ&oldid=2482364" എന്ന താളിൽനിന്നു ശേഖരിച്ചത്