ശീതള ശരവേഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thoressa sitala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ശീതള ശരവേഗൻ
Tamil Ace
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Thoressa
വർഗ്ഗം: ''T. sitala''
ശാസ്ത്രീയ നാമം
Thoressa sitala
(de Nicéville, 1885)

ലോകത്ത് തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു തനതു(Endemic) പൂമ്പാറ്റയാണ് ശീതള ശരവേഗൻ. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടമേഖലകളിലാണ് ഇതിനെ കണ്ടെത്താനാകുക. നിത്യഹരിതവനങ്ങളിലും നല്ല മഴകിട്ടുന്ന കാടുകളിലുമാണ് ഇവയുടെ താവളങ്ങൾ. ശരവേഗത്തിലാണ് ഇവയുടെ പറക്കൽ.

ശരീരപ്രകൃതി[തിരുത്തുക]

ആണിന്റെ ചിറകുപുറത്തിൻ കടും തവിട്ടുനിറമാണ്. മൂന്ന് ജോടിയായി മഞ്ഞപ്പുള്ളികൾ ചിറകിന്റെ പുറത്ത് കാണാം. അർധതാര്യമായ പുള്ളികളാണിവ. പിൻചിറകിന്റെ മധ്യത്തിൽ ചെമ്പൻ രോമങ്ങൾ കാണാം. മുൻചിറകിന്റെ അടിവശത്തിനും തവിട്ടുനിറമാണ്. ചിറകറ്റത്ത് രോമങ്ങളുടെ നിരകാണാം. ആണിന്റെ മുൻചിറകിന്റെ പുറത്ത് മങ്ങിയ ഒരു കരയുണ്ട്.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ- മാതൃഭൂമി ആഴ്ചപതിപ്പ് - പുസ്തകം 90 (ലക്കം 35) -പേജ് നമ്പ്രർ 94
"https://ml.wikipedia.org/w/index.php?title=ശീതള_ശരവേഗൻ&oldid=1757749" എന്ന താളിൽനിന്നു ശേഖരിച്ചത്