കരിമ്പുള്ളി സാർജന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Athyma perius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിമ്പുള്ളി സാർജന്റ്
CommonSergeant-top.jpg
Dorsal view
Athyma perius.jpg
Ventral view
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Athyma
വർഗ്ഗം: ''A. perius''
ശാസ്ത്രീയ നാമം
Athyma perius
(Linnaeus, 1758)

കാടുകളിലും,കാവുകളിലും കാണപ്പെടുന്ന ശലഭമാണ് കരിമ്പുള്ളി സാർജന്റ് (Common Sergeant). ഇതിന്റെ ചിറകിലെ വരകൾ പട്ടാളകുപ്പായത്തിലെ വരകളെ ഓർമ്മിപ്പിയ്ക്കുന്നതിനാലാണ് ഇതിനെ സാർജന്റ് എന്നപേരു ചേർത്തു വിളിയ്ക്കുന്നത്. ഇവ വളരെ ഉയരത്തിൽ പറക്കാറില്ല. പൂന്തേൻ ഇഷ്ടപ്പെടുന്ന കരിമ്പുള്ളിയ്ക്ക് നനഞ്ഞ മണ്ണിലെ ലവണങ്ങളും ഇഷ്ടമാണ്.

നിറം[തിരുത്തുക]

ആൺ പൂമ്പാറ്റയ്ക്ക് കറുപ്പുനിറമാണ്. കറുപ്പ്കലർന്ന തവിട്ടുനിറമുള്ളതാണ് പെൺ ശലഭം. ചിറകു വിരിച്ചാൽ മൂന്ന് വെളുത്ത പട്ടകൾതെളിയും. ചിറകിന്റെ അടിവശത്തിനു തവിട്ടു കലർന്ന മഞ്ഞനിറമാണ്. പിൻചിറകിന്റെ അടിയിലെ ഒരു നിര കറുത്ത പുള്ളികൾ ഇതിന്റെ സവിശേഷതയാണ്.[1]മുൻചിറകിന്റെ പുറത്തെ മേല്പട്ടയിൽ മൂന്നുപുള്ളികൾ ഉണ്ട്. ഇതിൽ രണ്ടെണ്ണം ചെറുതും ഒന്നു നീണ്ടതുമാണ്. ഈ പുള്ളികളുടെ ക്രമീകരണം കൊണ്ട് ഇവയെ തിരിച്ചറിയാം.

അവലംബം[തിരുത്തുക]

  1. Bingham, C. T. 1905 Fauna of British India. Butterflies. Volume 1
"https://ml.wikipedia.org/w/index.php?title=കരിമ്പുള്ളി_സാർജന്റ്&oldid=2680223" എന്ന താളിൽനിന്നു ശേഖരിച്ചത്