വൻ ചെങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gangara thyrsis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൻ ചെങ്കണ്ണി (Giant Redeye)
Gangara thyrsis ad sec.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Gangara
വർഗ്ഗം: 'G. thyrsis'
ശാസ്ത്രീയ നാമം
Gangara thyrsis
(Fabricius, 1775)

ഹെസ്പെറിഡെ കുടുംബത്തിലെ ഏറ്റവും വലിയ പൂമ്പാറ്റയാണ് വൻചെങ്കണ്ണി. ഇതിന്റെ ചിറകുകൾക്ക് തവിട്ടു നിറമാണ്. മുൻ ചിറകുകളിൽ വലിയ 3 മഞ്ഞ പുള്ളികളും ചെറിയ 3 പുള്ളികളും കാണാം. ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാര നിറമാണ്. വലിയ ചുവന്ന കണ്ണുകൾ ഇതിന്റെ പ്രത്യേകതയാണ്.

സന്ധ്യാ സമയത്താണ് ഈ പൂമ്പാറ്റ സജീവമാകുന്നത്. വർഷത്തിൽ ഏതുകാലത്തും ഇതിനെ കാണാം . പൂന്തേൻ മാത്രമാണ് ആഹാരം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ:വൻ ചെങ്കണ്ണി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ജനുവരി 3-5


"https://ml.wikipedia.org/w/index.php?title=വൻ_ചെങ്കണ്ണി&oldid=2619549" എന്ന താളിൽനിന്നു ശേഖരിച്ചത്