പുല്ലൂളി ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Taractrocera maevius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുല്ലൂളി ശലഭം
Common Grass Dart
Taractrocera maevius Madayippara Kerala India.jpg
From Mysore
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Taractrocera
വർഗ്ഗം: ''T. maevius''
ശാസ്ത്രീയ നാമം
Taractrocera maevius
(Fabricius, 1793)
പര്യായങ്ങൾ
  • Hesperia maevius Fabricius, 1793

ഇന്ത്യയിലെ മിക്കയിടത്തും കാണപ്പെടുന്ന പൂമ്പാറ്റയാണ് പുല്ലൂളി ശലഭം. കേരളത്തിൽ അപൂർവ്വമായെ ഇവയെ കാണാറുള്ളൂ. പാകിസ്താൻ, മ്യാൻമർ, ബംഗ്ലാദേശ് തുടങ്ങിയ ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളിലും ഇവയെ കാണാം.

വിവരണം[തിരുത്തുക]

പുൽമേടുകൾ, തുറസായ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളാണ് ഇവയുടെ വാസസ്ഥലങ്ങൾ. എങ്കിലും പർവ്വതങ്ങളിലും ഇവയെ കാണാറുണ്ട്. ചിറകുകൾക്ക് തവിട്ടുനിറമാണ്. മുൻചിറകിലും പിൻചിറകിലും വെളുത്ത പുള്ളികളുണ്ട്. മുൻചിറകിന്റെ പുറത്ത് വെളുത്ത കുറിപ്പാടും കാണാം. പിൻചിറകിന്റെ അടിവശത്ത് വെളുത്ത പുള്ളികളും പാടുകളും തവിട്ടുവരകളും ഉണ്ട്. പുല്ലുകൾക്കിടയിലൂടെ വളരെ പതുക്കെ പറക്കുന്ന പൂമ്പാറ്റയാണിത്. ഉയരത്തിൽ പറക്കാറില്ല. ചെറുപുഷ്പങ്ങളിൽനിന്നാണ് തേൻനുകരുക. മിക്കപ്പോഴും പുൽതണ്ടുകളിൽ വിശ്രമിക്കുന്നത് കാണാം. പുല്ലിലയിലാണ് മുട്ടയിടുന്നത്. നെൽച്ചെടിയിലും മുട്ടയിടുന്നതായി കാണാറുണ്ട്. മുട്ട ഒറ്റയ്ക്കായിട്ടാണ് കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപതിപ്പ്), പുസ്തകം 89, ലക്കം 38, പേജ് 94
Common Grass Dart (Taractrocera maevius).jpg
"https://ml.wikipedia.org/w/index.php?title=പുല്ലൂളി_ശലഭം&oldid=2679821" എന്ന താളിൽനിന്നു ശേഖരിച്ചത്