വൻചെമ്പഴുക്ക ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Colotis fausta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൻചെമ്പഴുക്ക ശലഭം
Large Salmon Arab
Large Salmon Arab (Colotis fausta)- Male at Chilkur near Hyderabad, AP W IMG 7454.jpg
Colotis fausta
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Colotis
വർഗ്ഗം: ''C. fausta''
ശാസ്ത്രീയ നാമം
Colotis fausta
(Olivier, 1804)
പര്യായങ്ങൾ
  • Papilio fausta Olivier, 1807
  • Colotis (Colotis) fausta
  • Colotis fausta somalica Carpenter and Jackson, 1950
  • Teracolus vi Swinhoe, 1884
  • Teracolus fausta ab. immaculata Röber, 1907

ഇസ്രായേൽ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്താൻ, ഇന്ത്യ, ചാഡ്, സൊമാലിയ എന്നിവടങ്ങളിൽ കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് വൻചെമ്പഴുക്ക ശലഭം.[1] (ശാസ്ത്രീയനാമം: Colotis fausta) തെക്കേ ഇന്ത്യയിലും മധ്യേന്ത്യയിലും കാണപ്പെടുന്ന ഇവ കേരളത്തിൽ അപൂർവമാണ്. വരണ്ട ഇടങ്ങളാണ് ഇവയുടെ പ്രധാന വാസസ്ഥലം. പാറക്കെട്ടുകളിലും താഴ്വരകളിലും ഇവയെ കാണാറുണ്ട്. കാടുകളിൽ ഇവ വിരളമാണ്.

ആൺ ശലഭവും പെൺ ശലഭവും തമ്മിൽ കാഴ്ചയിൽ വ്യത്യാസമുണ്ട്. ആൺ ശലഭത്തിന്റെ ചിറകിന്റെ പുറം ഭാഗം ചുവപ്പ് കലർന്ന ഓറഞ്ച് നിറമാണ്. മുൻ ചിറകിന്റെ പുറം ഭാഗത്തെ അരികുകളിലായി കറുപ്പ് നിറമാണ്. ഈ കറുപ്പ് നിറത്തിനുള്ളിൽ മഞ്ഞ പുള്ളികളും ഉണ്ട്. പുറം ഭാഗത്ത് തന്നെ മുകളിലായി ഒരു കറുത്ത പുള്ളിയുണ്ട്. പിൻ ചിറകുകളുടെ അരികത്ത് കറുത്ത പുള്ളികൾ നിരയായി കാണാം. ചിറകുകളുടെ അടി വശത്തിന് മഞ്ഞ നിറമാണ്. മഞ്ഞ നിറത്തിനിടയിൽ തവിട്ടു പുള്ളികളും കാണാം.

പെൺ ശലഭത്തിന്റെ ചിറകിന്റെ പുറം ഭാഗം വെള്ള നിറത്തിലാണ്. മുൻ ചിറകിന്റെ ഓരത്ത് കറുത്ത പാടുകളും കാണാം. ഈ കറുത്ത പാടുകൾക്കിടയിൽ വെളുത്ത പുള്ളികളും കാണാം. ഇവയുടെ പിൻ ചിറകും വെള്ള നിറത്തിൽ തന്നെയാണ്.ചിറകിന്റെ അരികുകളിലായി കറുത്ത പുള്ളികളുടെ നിര, ആൺ ശലഭങ്ങളെ പോലെ ഇവയ്ക്കുമുണ്ട്.

കാട്ടകത്തി സസ്യങ്ങളിലാണ് ഇവ സാധാരണ മുട്ടയിടാറുള്ളത്. അണ്ഡാകൃതിയിലുള്ള മുട്ടയ്ക്ക് ചുറ്റും മൂന്ന് ചുവന്ന കര കാണാം.ശലഭപ്പുഴു സിൽക്ക് നൂൽ കൊണ്ട് ആഹാര സസ്യത്തിൽ ബന്ധിച്ചിരിക്കും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് ,2012 ഒക്ടോബർ 28

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വൻചെമ്പഴുക്ക_ശലഭം&oldid=2710878" എന്ന താളിൽനിന്നു ശേഖരിച്ചത്