ഉള്ളടക്കത്തിലേക്ക് പോവുക

ഛാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Chad
République du Tchad
جمهورية تشاد
Jumhūriyyat Tshād
Flag of Chad
Flag
Coat of arms
ദേശീയ ആപ്തവാക്യം: "Unité, Travail, Progrès"  (French)
"Unity, Work, Progress"
ദേശീയ ഗാനം: "La Tchadienne"
Location of Chad
തലസ്ഥാനംN'Djamena
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്, അറബി
Demonym(s)Chadian
സർക്കാർRepublic
 President
Idriss Déby
Djimrangar Dadnadji
Independence 
from France
 Date
August 11, 1960
വിസ്തീർണ്ണം
 മൊത്തം
1,284,000 കി.m2 (496,000  മൈ) (21st)
 ജലം (%)
1.9
ജനസംഖ്യ
 2007 estimate
10,780,600 (75th)
 1993 census
6,279,921
 Density
7.9/കിമീ2 (20.5/ച മൈ) (212th)
ജിഡിപി (പിപിപി)2007 estimate
 Total
$15.841 billion[1]
 പ്രതിശീർഷ
$1,668[1]
ജിഡിപി (നോമിനൽ)2007 estimate
 ആകെ
$6.965 billion[1]
 പ്രതിശീർഷ
$733[1]
HDI (2007)Increase 0.388
Error: Invalid HDI value (170th)
നാണയംCFA franc (XAF)
സമയമേഖലUTC+1 (WAT)
 വേനൽക്കാല (DST)
UTC+1 (not observed)
ടെലിഫോൺ കോഡ്235
ISO 3166 കോഡ്TD
ഇന്റർനെറ്റ് TLD.td

മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ് (അറബി: تشاد; ഫ്രഞ്ച്: Tchad), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ലിബിയ (വടക്ക്), സുഡാൻ (കിഴക്ക്), സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (തെക്ക്), കാമറൂൺ, നൈജീരിയ (തെക്കുപടിഞ്ഞാറ്), നീഷർ (പടിഞ്ഞാറ്) എന്നിവയാണ് ഛാഡിന്റെ അതിർത്തികൾ. കടലിൽ നിന്നുള്ള ദൂരവും പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥ ആയതുകൊണ്ടും ഈ രാജ്യം “ആഫ്രിക്കയുടെ ചത്ത ഹൃദയം” എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. മൂന്ന് ഭൂ‍മിശാസ്ത്ര മേഖലകളായി ഛാഡിനെ വിഭജിച്ചിരിക്കുന്നു: വടക്ക് ഒരു മരുപ്രദേശം, മദ്ധ്യഭാഗത്ത് വരണ്ട സഹേലിയൻ ബെൽറ്റ്, തെക്ക് ഫലഭൂയിഷ്ഠമായ സുഡാനിയൻ സാവന്നാ. ഛാഡ് തടാകം (ലേക് ഛാഡ്) എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന്റെ നാമകരണം. ഈ തടാകം ഛാഡിലെ ഏറ്റവും വലിയ തടാകവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. ഛാഡിലെ ഏറ്റവും ഉയർന്ന പർവ്വതം സഹാറ മരുഭൂമിയിലെ എമി കൂസ്സി ആണ്. ഛാഡിലെ ഏറ്റവും വലിയ നഗരമായ ൻ’ജമെന ആണ് തലസ്ഥാനം. 200-ഓളം വിവിധ തദ്ദേശീയ വംശങ്ങളും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളും ഛാഡിൽ ഉണ്ട്. ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ്.

അവലംബം

[തിരുത്തുക]
  1. 1 2 3 4 "Chad". International Monetary Fund. Retrieved 2008-10-09.
"https://ml.wikipedia.org/w/index.php?title=ഛാഡ്&oldid=4490479" എന്ന താളിൽനിന്ന് ശേഖരിച്ചത്