പൊന്നാര ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Burara jaina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്നാര ശലഭം Orange Awlet
Orange Awlet-Kakkayam.jpg
കക്കയം,മലബാർ വന്യജീവി സങ്കേതം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Bibasis
വർഗ്ഗം: B. harisa
ശാസ്ത്രീയ നാമം
Bibasis harisa
(de Niceville, 1883)[1]
പര്യായങ്ങൾ

Ismene harisa de Niceville, 1883[1]
Burara harisa

കേരളത്തിൽ വിരളമായി കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണ് പൊന്നാര ശലഭം (Orange Awlet). ശാസ്ത്രനാമം : Bibasis harisa

ഇന്ത്യയിൽ പശ്ചിമഘട്ടത്തിനുപുറമേ വടക്കുകിഴക്കൻ വനമേഖലയിലും ഇതിനെ കാണുന്നു. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവയും ഈ ശലഭങ്ങളുടെ ആവാസകേന്ദ്രമാണ്. ഇടതിങ്ങിയ മഴക്കാടുകളിലാണ് സാധാരണകണ്ടുവരുന്നത്. തനിച്ചുകാണപ്പെടുന്ന ഈ ശലഭം വളരെവേഗത്തിൽ തെറിച്ചു തെറിച്ചാണ് പറക്കുക.

നിശാശലഭമെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന ഈ ശലഭം വിശ്രമിക്കുമ്പോൾ ചിറകുവിടർത്താറുണ്ട്. കാലത്തും വൈകീട്ടും പുറത്ത് കാണപ്പെടുന്ന പൂമ്പാറ്റ കൊങ്ങിണിപ്പൂവിലിരുന്ന് തേനുണ്ണുന്നത് സാധാരണമാണ്. ചിറകുപുറത്തിന് ചോക്ലേറ്റ് നിറമാണ്. പന്നിവള്ളി സസ്യത്തിലാണ് മുട്ടയിടുന്നത്.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ്(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)
  1. 1.0 1.1 Card for Burara harisa in LepIndex. Accessed 16 October 2007."https://ml.wikipedia.org/w/index.php?title=പൊന്നാര_ശലഭം&oldid=2029044" എന്ന താളിൽനിന്നു ശേഖരിച്ചത്