പൊന്തച്ചുറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neptis hylas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്തചുറ്റൻ
(Common Sailer)
Common Sailer (1).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Neptis
വർഗ്ഗം: ''N. hylas''
ശാസ്ത്രീയ നാമം
Neptis hylas
(Linnaeus, 1758)
പര്യായങ്ങൾ

Neptis varmona, Moore, 1872
Neptis eurynome (Westwood, 1842)

വായുവിൽ ഒഴുകിനടക്കുന്ന സ്വഭാവമുള്ള ചിത്രശലഭമാണ് പൊന്തച്ചുറ്റൻ. പൊന്തക്കാടുകൾക്കിടയിലും ചെറുവൃക്ഷങ്ങൾക്കിടയിലും ഇവ സാവധാനം നീങ്ങുന്നത് കാണാം. ചിറകിൽ വെളുത്ത മൂന്ന് വരകൾ പട്ടാളക്കാരുടെ കുപ്പായത്തോട് സാദൃശ്യം കാട്ടുന്നതിനാൽ ആംഗലഭാഷയിൽ കോമൺസെയിലർ എന്നു വിളിക്കുന്നു. ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ സ്വർണനിറത്തിലുള്ള പ്രതലത്തിൽ വെളുത്തവരകൾ കാണാം. ഇരൂൾ, ഇലവ്, നായ്ക്കുരണ, ഇടംപിരി വലംപിരി എന്നീ സസ്യങ്ങളിൽ പൊന്തചുറ്റന്റെ ലാർവകളെ കാണാം. ഇരുവരയൻ പൊന്തച്ചുറ്റൻ, ചോലപൊന്തച്ചുറ്റൻ എന്നിവ പൊന്തച്ചുറ്റനോട് സാമ്യമുള്ളതും ഒരേ ജനുസിൽ പെട്ടതുമായ ചിത്രശലഭങ്ങളാണ്.[1][2][3]

അവലംബം[തിരുത്തുക]

  1. Bingham, C.T. (1905). The Fauna of British India, Including Ceylon and Burma Butterflies 1 (1st എഡി.). London: Taylor and Francis, Ltd. 
  2. Scott, F.W. (1968). Sound produced by Neptis hylas (Nymphalidae). Journal of the Lepidopterists' Society 22(4):254 PDF[പ്രവർത്തിക്കാത്ത കണ്ണി]
  3. Bingham, C.T. (1907). The Fauna of British India, Including Ceylon and Burma II (1st എഡി.). London: Taylor and Francis, Ltd. 

പുറം കണ്ണികൾ[തിരുത്തുക]

വിക്കിമീഡിയ കോമൺസിലെ Neptis hylas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്.
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Neptis hylas


"https://ml.wikipedia.org/w/index.php?title=പൊന്തച്ചുറ്റൻ&oldid=2724613" എന്ന താളിൽനിന്നു ശേഖരിച്ചത്