ചോക്ലേറ്റ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോക്ലേറ്റ് പൂമ്പാറ്റ (Chocolate Pansy)
Junonia iphita at Kadavoor.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Junonia
വർഗ്ഗം: ''J. iphita''
ശാസ്ത്രീയ നാമം
Junonia iphita
(Cramer, 1779)
പര്യായങ്ങൾ

Precis iphita

Junonia iphita, the chocolate pansy or chocolate soldier
Junonia iphita, the chocolate pansy or chocolate soldier

പട്ടാളക്കാരുടെ സ്വഭാവമുള്ള ഒരു ശലഭമാണ് ചോക്ലേറ്റ് പൂമ്പാറ്റ. ഈ ശലഭങ്ങൾ തന്റെ അതിർത്തിക്കുള്ളിൽ എപ്പോഴും ജാഗരൂഗകരായിരിക്കും. അതിർത്തി കടന്നുവരുന്ന അന്യശലഭമങ്ങളെ പിന്തുടർന്നു തുരത്തും. അതുകൊണ്ട് ഇവയെ പട്ടാളശലഭം (Soldier Pansy) എന്നും വിളിയ്ക്കാമായിരുന്നു.

ചോക്ലേറ്റ് നിറമുള്ള ചിറകിൽ ഇരുണ്ട അടയാളങ്ങളും അലവരകളും ഇരുണ്ട അടയാളങ്ങളും കാണാം. കരിയിലകൾക്കിടയിൽ ഇരിക്കുന്ന ചോക്ലേറ്റ് ശലഭത്തെ കണ്ടെത്തുക പ്രയാസമാണ്. തേനിനോട് പ്രിയമുള്ള പൂമ്പാറ്റയാണിത്. കരിങ്കുറിഞ്ഞി, വയൽച്ചുള്ളി എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ആഹാരസസ്യങ്ങൾ. പൊതുവെ ആഹാരസസ്യങ്ങളുടെ അയൽപക്കത്തുള്ള സസ്യങ്ങളിലാണ് മുട്ടയിടുക.

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചോക്ലേറ്റ്_ശലഭം&oldid=2395029" എന്ന താളിൽനിന്നു ശേഖരിച്ചത്