സ്ലേറ്റ് ഫ്ളാഷ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ലേറ്റ് ഫ്ളാഷ് ശലഭം (Slate Flash)
VB 040 Slate Flash UN F.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Rapala
വർഗ്ഗം: ''R. schistacea''
ശാസ്ത്രീയ നാമം
Rapala schistacea
(Moore, 1879).

ലാർവകൾ, പൂക്കളും കായ്കളും ആഹാരമാക്കുന്ന ഒരു ചിത്രശലഭമാണ് സ്ലേറ്റ് ഫ്ളാഷ് ശലഭം (Rapala_schistacea).

ചിറക് തുറന്നാൽ ആൺ പൂമ്പാറ്റയ്ക്ക് തിളക്കമുള്ള നീല സ്ലേറ്റ് നിറമാണ്. പെൺപൂമ്പാറ്റയ്ക്ക് വൈലറ്റ് കലർന്ന ചാറനിറമാണ്. ചിറകിന്റെ അടിവശം ഇളംതവിട്ടുനിറവും ഒരു വശത്ത് വെള്ള അരികുകളോടുകൂടിയ ഇരുണ്ട നിറവുമാണ്. പിൻചിറകിന്റെ പിന്നറ്റത്തായി രണ്ട് കൺപൊട്ടുകളും രണ്ടു വാലുമുണ്ട്.

തുടലി, തേയില, പാതിരാമുല്ല, കരിനെല്ലി, ഇഞ്ച എന്നീ സസ്യങ്ങളിലാണ് ഇക്കൂട്ടർ മുട്ടയിടുന്നത്.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്ലേറ്റ്_ഫ്ളാഷ്_ശലഭം&oldid=2243261" എന്ന താളിൽനിന്നു ശേഖരിച്ചത്