നാടോടി (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pareronia valeria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാടോടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാടോടി (വിവക്ഷകൾ) എന്ന താൾ കാണുക. നാടോടി (വിവക്ഷകൾ)
നാടോടി
(Common Wanderer)
Common Wanderer-Madayippara.jpg
ഒരു നാടോടിശലഭം, ദക്ഷിണേന്ത്യയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Pareronia
വർഗ്ഗം: ''P. valeria''
ശാസ്ത്രീയ നാമം
Pareronia valeria
പര്യായങ്ങൾ

Pareronia hippia

കാടുകൾക്കരികിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പടുന്നു.തുമ്പിക്കൈക്ക് ഏകദേശം മൂന്ന് സെന്റിമീറ്റർ വരെ നീളമുണ്ട്. അതിനാൽ ഇവ നീണ്ട തേൻനാളികളുള്ള പൂക്കളിലെ തേൻ നുകരുന്നത് കാണാം..ആൺ പെൺ ശലഭങ്ങൾക്ക് നിറവ്യത്യാസമുണ്ട്. ആൺശലഭങ്ങളുടെ പുറം തിളങ്ങുന്ന ആകാശനീലനിറമാണ്.പെൺശലഭങ്ങൾ മങ്ങിയ നീലനിറത്തിൽക്കാണപ്പെടുന്നു.പെൺശലഭങ്ങൾ നീലക്കടുവശലഭങ്ങളെഅനുകരിക്കാറുണ്ട്.ഇവ മുട്ടയിടുന്നത് കൂട്ടത്തോടെയാണ്.ഇലയുടെ നടുവിലുള്ള ഞരമ്പിലാണ് ശലഭപ്പുഴു കിടക്കുന്നത്.കപ്പാരിസേ കുടുംബത്തിൽപ്പെട്ട ഗിടോരൻ(Capparis zeylanica) തുടങ്ങിയ സസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്.1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽപ്പെടുന്ന ശലഭമാണ് ഇത്. ഇന്ത്യയിൽ കാണപ്പെടുന്ന ചിത്രശലഭത്തെ ചിലപ്പോൾ Pareronia hippia എന്ന മറ്റൊരു സ്പീഷിസ് ആയും കണക്കാക്കാറുണ്ട്.[1]

ജീവിതചക്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]  1. http://www.ifoundbutterflies.org/sp/485/Pareronia-hippia
"https://ml.wikipedia.org/w/index.php?title=നാടോടി_(ചിത്രശലഭം)&oldid=2467367" എന്ന താളിൽനിന്നു ശേഖരിച്ചത്