തവിടൻ ആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adamia exclamationis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തവിടൻ_ആര (Brown Awl)
Badamia exclamationis.jpg
തവിടൻ ആര, കാക്കവയൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Badamia
വർഗ്ഗം: ''B. exclamationis''
ശാസ്ത്രീയ നാമം
Badamia exclamationis
(Fabricius, 1775)[1]

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ ചിറകുകളുള്ളവയാണ് തവിടൻ ആര ശലഭങ്ങൾ (Brown Awl). കാണാൻ വലിയ അഴകുള്ള പൂമ്പാറ്റയല്ല ഈ ശലഭം. ഇന്ത്യയിലും ഏഷ്യയുടെ തെക്ക് ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ഈ ശലങ്ങളെ കാണാം.

ജീവിതരീതി[തിരുത്തുക]

വനങ്ങളിലും പൊന്തക്കാടുകളിലുമാണ് ഇവയുടെ താവളമാക്കുന്നത്. നല്ല വേഗത്തിൽ പറക്കുന്ന ഇവയെ കണ്ടാൽ വായുവിലൂടെ തെന്നിത്തെന്നി പോവുകയാണെന്നെ തോന്നൂ. വെയിലത്ത് സാധാരണ കാണാമെങ്കിലും വെയിൽ കായുന്ന സ്വഭാവം കുറവാണ്. ദേശാടന സ്വഭാവമുള്ള ശലഭങ്ങളാണിവ.

ശരീരപ്രകൃതി[തിരുത്തുക]

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ ചിറകുള്ള പൂമ്പാറ്റകളാണ് തവിടൻ ആര ശലഭങ്ങൾ. പേരിൽ പറയുന്ന പോലെ ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Card for Badamia exclamationis in LepIndex. Accessed 12 October 2007.
  • മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 87, ലക്കം 15(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)


"https://ml.wikipedia.org/w/index.php?title=തവിടൻ_ആര&oldid=2746612" എന്ന താളിൽനിന്നു ശേഖരിച്ചത്