കേരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Telicota bambusae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരശലഭം
Dark Palm Dart
Palm dart hebbal.jpg
Dark Palm Dart from Bangalore
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Telicota
വർഗ്ഗം: ''Telicota bambusae''
ശാസ്ത്രീയ നാമം
Telicota bambusae
Moore, 1878
പര്യായങ്ങൾ
  • Telicota ancilla bambusae

മഴക്കാടുകളിലും,സമതലപ്രദേശങ്ങളിലും കാണപ്പെടുന്ന ശലഭമാണ് കേരശലഭം (ശാസ്ത്രീയനാമം: Telicota bambusae)[1]. വേഗത്തിൽ മിന്നിമറഞ്ഞ് പറക്കുന്ന ഒരു പൂമ്പാറ്റയാണിത്. വെയിൽ കായുന്നതും ഒരേസ്ഥലത്തുതന്നെ വെയിൽ കായാൻ എത്തുന്നതും ഒരു പ്രത്യേകതയാണ്. പക്ഷികാഷ്ഠത്തിൽ ആഹാരം തേടാറുണ്ട്. ലവണം നുണയുന്നതിനു, അത് ഉണങ്ങിയകാഷ്ഠമാണെങ്കിൽ ഉദരത്തിൽ നിന്നു ഒരു തരം ദ്രാവകം ചീറ്റിച്ച് നനവുള്ളതാക്കിയാണ് ഭക്ഷണത്തിനുപയോഗിയ്ക്കുക. കേരശലഭത്തിനു പൂന്തേനും പ്രിയമുള്ളതാണ്.

പ്രത്യേകതകൾ[തിരുത്തുക]

കറുത്ത മുൻ ചിറകിന്റെയും,പിൻ ചിറകിന്റേയും പുറത്ത് മഞ്ഞപട്ടയുണ്ട്. പട്ടയുടെ അരികുകൾ സമാനമല്ല.ചിറകിന്റെ അടിഭാഗത്തിനു മങ്ങിയ നിറമാണുള്ളത്.സ്പർശിനികളും കാണാം.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ftp.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/hesperioidea/hesperiidae/hesperiinae/telicota/#bambusae
  2. Kalesh, S & S K Prakash (2007). "Additions ot the larval host plants of butterflies of the Western Ghats, Kerala, Southern India (Rhopalocera, Lepidoptera): Part 1". J. Bombay Nat. Hist. Soc. 104 (2): 235–238. 
"https://ml.wikipedia.org/w/index.php?title=കേരശലഭം&oldid=2758569" എന്ന താളിൽനിന്നു ശേഖരിച്ചത്