തീച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acraea violae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തീച്ചിറകൻ
(Tawny Coster)
ചിറകിനു മുകൾവശം
ചിറകിനു അടിവശം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Acraeini
Genus:
Species:
A. terpsicore
Binomial name
Acraea terpsicore
(Linnaeus, 1758)
Synonyms

Acraea violae (Fabricius, 1793)

നിംഫാലിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് തീച്ചിറകൻ (Acraea terpsicore). ഇന്ത്യാ ഉപഭൂഖണ്ഡങ്ങളിൽ മാത്രമാണ് ഈ ചിത്രശലഭം കാണപ്പെടുന്നത്.[1][2][3][4][5][6][7][8][9][10][11]

തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലും കാണപ്പെടുന്നു. ചിറകുകൾക്ക് തീജ്വാലയുടെ നിറമാണ് ഉള്ളത്. അതിനിടയിൽ കറുത്ത പൊട്ടുകൾ ഉണ്ട്. പിൻ ചിറകിന്റെ അഗ്രഭാഗത്തുള്ള കറുത്ത പട്ടയിൽ വെളുത്തവൃത്താകൃതിയുള്ള പൊട്ടുകൾ കാണപ്പെടുന്നു. തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലും കാണപ്പെടുന്നു. മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. അധികം ഉയരത്തിൽ പറക്കാത്ത പൂമ്പാറ്റകളാണ് ഇവ. ശരീരത്തിൽ നിന്നും മഞ്ഞനിറമുള്ള ദുർഗന്ധം നിറഞ്ഞ ദ്രാവകം പുറപ്പെടുവിക്കുന്നതിനാൽ പക്ഷികളും മറ്റും ഇവയെ ഒഴിവാക്കുകയാണ് ചെയ്യാറ്. പൂന്തേനാണ് ഇഷ്ടവിഭവം. കാട്ടുപൂവരശ്, മുരിക്ക്, പാഷൻഫ്രുട്ട് എന്നിവയിലാണ് സാധാരണ മുട്ടയിടുന്നത്. ഇരുപത് മുതൽ നൂറ് വരെ മുട്ടകൾ കൂട്ടമായി ഇടാറുണ്ട്. ചോക്ലേറ്റ് നിറമുള്ള ലാർവ്വകളിൽ ചുവപ്പുമുത്തുകളുണ്ടാകും. പൂമ്പാറ്റകളെപ്പോലെ ലാർവ്വകളേയും ശത്രുക്കൾ ഉപേക്ഷിക്കുകയാണ് പതിവ്. ഇവയും ഒരു തരം ദുർഗന്ധമുള്ള ദ്രാവകം പുറപ്പെടുവിക്കാറുണ്ട്.

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Bernaud, D.; Pierre, J. (1997). "Acraea terpsicore (Linné), problèmes de nomenclature et données biologiques (Lepidoptera, Nymphalidae)" (PDF). Bulletin de la Société entomologique de France. 102 (5): 405–412. Archived from the original (PDF) on 2023-10-01. Retrieved 2018-05-23 – via Le site des Acraea de Dominique Bernaud.
 2. Moore, Frederic (1880). The Lepidoptera of Ceylon. London: L. Reeve & co. p. 66.
 3. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 222.
 4. Inayoshi, Yutaka. "Acraea violae   (Fabricius,1775)". Butterflies in Indo-China. Retrieved 2018-03-31. {{cite web}}: Cite has empty unknown parameter: |dead-url= (help)
 5. Linné, Carl von (1758). Systema naturae : Insecta : Lepidoptera. Halae Magdeburgicae : Typis et sumtibus Io. Iac. Curt. p. 466.
 6. "Papilio terpsicore". The Linnean Collections. Retrieved 2018-04-04. {{cite web}}: Cite has empty unknown parameter: |dead-url= (help)
 7. Fabricius, Johann Christian (1775). Systema entomologiae : sistens insectorvm classes, ordines, genera, species, adiectis synonymis, locis, descriptionibvs, observationibvs. Flensbvrgi et Lipsiae. p. 460.
 8. Honey, Martin R.; Scoble, Malcolm J. (2001). "Linnaeus's butterflies (Lepidoptera: Papilionoidea and Hesperioidea)". Zoological Journal of the Linnean Society. 132: 277–399. doi:10.1111/j.1096-3642.2001.tb01326.x.
 9. Savela, Markku. "Acraea Fabricius, 1807 Acraeas". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
 10. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. pp. 471–472.
 11. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 36–39.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തീച്ചിറകൻ&oldid=4072490" എന്ന താളിൽനിന്ന് ശേഖരിച്ചത്