Jump to content

പുള്ളിച്ചാടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spialia galba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുള്ളിച്ചാടൻ (Indian Skipper)
മുതുകുവശം
ഉദരവശം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. galba
Binomial name
Spialia galba
Spialia galba,Indian skipper or Indian grizzled skipper
Indian skipper or Indian grizzled skipper from koottanad Palakkad Kerala India

കേരളത്തിലെ കാടുകളിലും പുൽമേടുകളിലും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് പുള്ളിച്ചാടൻ (Spialia galba).[3][4][5][6][7][8]

തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും. ഈ ശലഭത്തെ തിരിച്ചറിയാനുള്ള ഒരു പ്രത്യേകതയാണിത്. ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും. ചിറകിനടിവശം കൂടുതൽ വെളുത്തനിറമാണ്. ആൺശലഭം പെൺശലഭത്തേക്കാൾ കൂടുതൽ കറുത്തതും വലിപ്പമുള്ളതുമായിരിക്കും. നിലം പറ്റിയാണ് പറക്കൽ.

തേൻകൊതിയന്മാരാണ് ഈ പൂമ്പാറ്റകൾ. ചെറുപുഷ്പങ്ങളിൽ ഇരുന്ന് പോലും തേൻകുടിയ്ക്കാറുണ്ട്. ചെമ്പരത്തി, കുറുന്തോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് ഇളം പച്ച നിറമാണ്. ഇല ചുരിട്ടി കൂടുണ്ടാക്കി അതിനുള്ളിലാണ് ലാർവ്വകൾ കഴിയുന്നത്.

അവലംബം

[തിരുത്തുക]
  1. Card for Spialia galba[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 02 October 2007.
  2. Card for Apostictopterus fuliginosus[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 02 October 2007.
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 39. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. p. 347, ser no 28.2.
  5. Markku Savela's website on Lepidoptera Page on genus Spialia .
  6. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 155.
  7. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 175.
  8. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 99–101.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുള്ളിച്ചാടൻ&oldid=3779096" എന്ന താളിൽനിന്ന് ശേഖരിച്ചത്