നീലക്കുടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Graphium sarpedon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലക്കുടുക്ക
Graphium teredon
Common Blue bottle-Aralam.jpg
Graphium teredon
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Graphium
വർഗ്ഗം: ''G. teredon''
ശാസ്ത്രീയ നാമം
Graphium teredon
C. Felder & R. Felder, 1865

ദക്ഷിണ ഏഷ്യയിലും ഓസ്ട്രേലിയലിലും കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലക്കുടുക്ക (Narrow-banded Bluebottle). ശാസ്ത്രനാമം: Graphium teredon. അരണമരങ്ങൾ (Polyalthia longifolia) ധാരാളമുള്ള സ്ഥലങ്ങളിൽ നീലക്കുടുക്ക ശലഭത്തെ കാണപ്പെടുന്നു.വളരെ വേഗത്തിൽ പറക്കുന്ന പൂമ്പാറ്റയാണ് ഇത്.ചിറകിനു നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള വീതി കൂടിയ പട്ടയുണ്ട്.ഈ പട്ട സൂര്യപ്രകാശത്തിൽ തിളങ്ങുകയും നിറം മാറുന്നത് പോലെ തോന്നുകയും ചെയ്യുന്നു.ചിറകിൽ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു. നാട്ടരുവികളുടെയും പുഴകളുടെയും തീരങ്ങളിൽ ഈ പൂമ്പാറ്റകൾ ചെളിയൂറ്റൽ ചെയ്യാറുണ്ട്. കാനക്കൈതയുടെ ഇലകൾ ലാർവകൾ ഭക്ഷിക്കാറുണ്ട്.

Graphium teredon എന്ന വർഗ്ഗമാണ് ദക്ഷിണ ഇന്ത്യയിൽ കണ്ടുവരുന്നത്.[1]

അവലംബം[തിരുത്തുക]

  1. "Graphium teredon Felder & Felder, 1864 – Narrow-banded Bluebottle". Butterflies of India. ശേഖരിച്ചത് 2018-03-21. "https://ml.wikipedia.org/w/index.php?title=നീലക്കുടുക്ക&oldid=2754533" എന്ന താളിൽനിന്നു ശേഖരിച്ചത്