ആൽബട്രോസ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Appias albina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൽബട്രോസ് ശലഭം
Common Albatross
VB 078 Common Albatross Female.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Appias
വർഗ്ഗം: ''A. albina''
ശാസ്ത്രീയ നാമം
Appias albina
(Boisduval, 1836)

പീറിഡേ എന്ന ചിത്രശലഭകുടുംബത്തിൽപ്പെട്ട പൂമ്പാറ്റ.കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു.കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യഇനം.ആറളം വന്യജീവിസങ്കേതത്തിൽ നവംബർ തൊട്ട് ഫിബ്രവരി വരെയുള്ള മാസങ്ങളിൽ ആയിരക്കണക്കിന് ആൽബട്രോസ് ചിത്രശലഭങ്ങളാണ് ദേശാടനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്[1][2][3] കറുത്ത ചെറുപൊട്ടുകളുള്ള ഇളം നീലനിറത്തിലുള്ളതാണ് ലാർവകൾ.അവയുടെ തലയ്ക്ക് മഞ്ഞനിറമാണ്.പ്യൂപ്പയുടെ നിറം മഞ്ഞയാണ്. പ്യൂപ്പയുടെ ശരീരത്തിൽ ധാരാളം കറുത്തപൊട്ടുകളുണ്ട്. അസ്ഥിമരത്തിന്റെ ഇലകളിൽ ഇവ മുട്ടയിടാറുണ്ട്[4]. ഇവയുടേ ഒരു ഭക്ഷണസസ്യം മലംപൈൻ ആണ്.

ആൽബട്രോസ് ശലഭം

അവലംബം[തിരുത്തുക]

  1. Common_Albatross_Migration_at_Aralam
  2. http://malabarnhs.org/programmes.html
  3. http://www.zoosprint.org/ZooPrintJournal/2002/August/844-847.pdf
  4. http://books.google.co.in/books?id=cuPPjOMcu_4C&pg=PA222&lpg=PA222&dq=Drypetes+venusta&source=bl&ots=a44ixnmPhF&sig=HxWBk2kXU7hD_VqkCZNjTWsPkcM&hl=en&sa=X&ei=TbkjUfThJ47KmAXkhYCYAw#v=onepage&q=Drypetes%20venusta&f=false
  • കേരളത്തിലെ ചിത്രശലഭങ്ങൾ,2003 ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്
  • കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,2008,സി സുശാന്ത്


"https://ml.wikipedia.org/w/index.php?title=ആൽബട്രോസ്_ശലഭം&oldid=1919662" എന്ന താളിൽനിന്നു ശേഖരിച്ചത്