ചേകവൻ ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salanoemia sala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Maculate Lancer
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Salanoemia
വർഗ്ഗം: ''S. sala''
ശാസ്ത്രീയ നാമം
Salanoemia sala
(Hewitson, 1866)
പര്യായങ്ങൾ

Plastingia sala

Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ വളരെ വിരളമായി കാണപ്പെടുന്ന ശലഭമാണ് ചേകവൻ( Maculate Lancer). സഹ്യപർവ്വതത്തിന്റെ വനാന്തരങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. നനവാർന്ന ഇടതൂർന്ന കാടുകളോടാണ് കൂടുതൽ മമത. ഇന്ത്യയുടെ വടക്കു കിഴക്കൻ വനാന്തരങ്ങളും ഇവയുടെ ഇഷ്ടതാവളങ്ങളാണ്.

നിറം[തിരുത്തുക]

ചിറകുപുറത്തിനു വെളുപ്പും തവിട്ടും കലർന്ന നിറമാണ്. മുൻചിറകുപുറത്തു പുള്ളികൾ കാണാം. ചിറകിന്റെ അടിവശത്തിനു ഇളം നീലഛായ കലർന്നിട്ടുണ്ട്. മഞ്ഞകലർന്ന തവിട്ട് നിറവും കാണാം. ഇരുണ്ടപുള്ളികൾ ഇരുചിറകിന്റേയും അടിവശത്തു കാണുന്നുണ്ട്. ചിറകുകളുടെ ഓരത്ത് മങ്ങിയ പൊട്ടുകൾ നിരയായി അടുക്കിവച്ചിരിയ്ക്കും. [1]

  1. മാതൃഭൂമി ആഴ്ചപ്പതിപ്പ്. 2012 ഫെബ്രു:26- മാർച്ച് 3. പു.94
"https://ml.wikipedia.org/w/index.php?title=ചേകവൻ_ശലഭം&oldid=1909050" എന്ന താളിൽനിന്നു ശേഖരിച്ചത്