നാട്ടുമരത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hyarotis adrastus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാട്ടുമരത്തുള്ളൻ
Tree flitter.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Hyarotis
വർഗ്ഗം: ''H. adrastus''
ശാസ്ത്രീയ നാമം
Hyarotis adrastus
(Cramer, 1780)[1]

വന്മരങ്ങളുടെ തലപ്പിൽ മിന്നിമറഞ്ഞുനടക്കുന്ന ഒരു ശലഭമാണ് നാട്ടുമരത്തുള്ളൻ അഥവാ മരമിന്നൻ ശലഭം (Tree flitter). പശ്ചിമഘട്ട മലനിരകളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മലനിരകളിലും ആണ് ഇതിന്റെ പ്രധാന താവളങ്ങൾ. ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും ഇതിനെ കാണാം. അലസമായി പറക്കുന്ന ശീലമില്ല.

Hyarotis Adrastus UN and UP

നിറം[തിരുത്തുക]

തവിട്ടും വെളുപ്പും കലർന്ന നിറമാണ്. ചിറകു പുറം ഇരുണ്ടിട്ടാണ്. അർദ്ധതാര്യമായ ഒരു വെളുത്ത പൊട്ട് ചിറകിന്റെ മദ്ധ്യത്തിൽ കാണാം. ചിറകിന്റെ അടിവശത്തിനു ഇരുണ്ട തവിട്ടുനിറമാണുള്ളത്. മദ്ധ്യത്തിൽ ഒരു ഇരുണ്ട പൊട്ടും കാണാം. പിൻചിറകിൽ ഒരു വെളൂത്ത മുറിപ്പട്ടയുള്ളതായിക്കാണാം.[2]

അവലംബം[തിരുത്തുക]

  1. Cramer, Pap. Exot., vol. iv, pi. 319, figs. F, G (1780)
  2. Watson, E. Y. 1891. Hesperiidae Indicae: being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Vest and co. Madras
"https://ml.wikipedia.org/w/index.php?title=നാട്ടുമരത്തുള്ളൻ&oldid=2716825" എന്ന താളിൽനിന്നു ശേഖരിച്ചത്