ചോലവിലാസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prioneris sita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചോലവിലാസിനി (Painted Sawtooth)
Prioneris sita Felder & Felder, 1865 – Painted Sawtooth at Kottiyoor Wildlife Sanctuary (5).jpg
കൊട്ടിയൂർ വന്യജീവിസങ്കേതത്തിൽ
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Pieridae
Genus: Prioneris
Species: P. sita
Binomial name
Prioneris sita
C. Felder, 1865

ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോലവിലാസിനി (Painted Sawtooth).[1][2][3][4] കേരളത്തിൽ അപൂർവ്വമായി വനപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഒറ്റയ്ക്കോ കൂട്ടായോ ഇവയെ കാണാം.

പേരിന് പിന്നിൽ[തിരുത്തുക]

വിലാസിനി എന്നയിനം ചിത്രശലഭവുമായി വളരെ വലിയ സാദൃശ്യം ഇവയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവയെ ചോലവിലാസിനി എന്നു വിളിയ്ക്കുന്നത്.

ചിറകിലെ വ്യത്യാസം കാണുക. ഇടത് വിലാസിനി വലത് ചോലവിലാസിനി

പ്രത്യേകതകൾ[തിരുത്തുക]

ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകിലെ ചുവന്ന പുള്ളികളാണ്.

PaintedSawtooths kishen das.jpg

ജീവിതരീതി[തിരുത്തുക]

കാട്ടിലാണ് ചോലവിലാസിനി സാധാരണ കാണാനാകുന്നത്. ആൺ ശലഭങ്ങൾ മിക്കപ്പോഴും പൂക്കളിൽ വന്നിരുന്ന് തേൻ നുണയുന്നത് കാണാം. വേഗത്തിലാണ് ഇവയുടെ പറക്കൽ. എന്നാൽ പെൺശലഭങ്ങളുടെ പറക്കൽ സാവധാനത്തിലാണ്.

ദേശാടനം[തിരുത്തുക]

ചോലവിലാസനി ശലഭങ്ങൾ ദേശാടനക്കാരാണെന്ന് ചില നീരീക്ഷണങ്ങൾ പറയുന്നു[അവലംബം ആവശ്യമാണ്].

മുട്ടയിടൽ[തിരുത്തുക]

ചോലവിലാസിനി മുട്ടയിടുന്നത് ചിലയിനം പയർ ചെടികളിലാണ്. ശലഭപ്പുഴുവിന് നീലകലർന്ന പച്ചനിറമാണ്.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 79. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  2. Savela, Markku. "Prioneris Wallace, 1867 Sawtooths". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. p. 154. 
  4. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 190–191. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചോലവിലാസിനി&oldid=2816089" എന്ന താളിൽനിന്നു ശേഖരിച്ചത്