ചെമ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pseudocoladenia dan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെമ്പരപ്പൻ 
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. dan
Binomial name
Pseudocoladenia dan
(Fabricius, 1787)
Synonyms

Coladenia dan

Pseudocoladenia dan, fulvous pied flat നെല്ലിയാമ്പതിയിൽ നിന്നും

കാനനവാസിയായ ഒരു ശലഭമാണ് ചെമ്പരപ്പൻ[1] (Fulvous Pied Flat). (ശാസ്ത്രീയനാമം: Pseudocoladenia dan).[2][3][4][5][6] അപൂർവ്വമായി ഇവയെ ഇടനാടൻ കുന്നുകളിലും കാണാം. സാധാരണയായി മഴക്കാലത്താണ് ഇവയെ ധാരാളമായി കാണുന്നത്.

ശരീരപ്രകൃതി[തിരുത്തുക]

ചെന്തവിട്ടു നിറത്തിലുള്ള ചെമ്പരപ്പൻ ശലഭത്തിന്റെ മുൻചിറകിൽ അർദ്ധസുതാര്യമായ പൊട്ടുകൾ പോലുള്ള പാടുകൾ കാണാം. ആൺ ശലഭങ്ങൾക്ക് ഈ പൊട്ടുകൾ മഞ്ഞ നിറത്തിലായിരിക്കും. ഇരുണ്ട നിറത്തിലുള്ള ഏതാനും പൊട്ടുകൾ പിൻ ചിറകുകളിലും ഉണ്ട്. മറ്റു പരപ്പൻ ശലഭങ്ങളിൽ നിന്ന് ചെമ്പരപ്പനെ തിരിച്ചറിയാൻ സഹായിക്കുന്നത് മുൻ ചിറകിന്റെ മുകളറ്റത്തെ സവിശേഷ ആകൃതിയിലുള്ള വലിയ പൊട്ടാണ്. ചിറകളവ്: 40-46 മില്ലീമീറ്റർ

ജീവിതരീതി[തിരുത്തുക]

വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണിവ. ഇലത്തലപ്പുകളിൽ ചിറകുവിടർത്തിയിരുന്ന് വെയിൽ കായുന്ന ശീലവുമുണ്ട്. നീണ്ട തുമ്പിക്കൈ പൂക്കളിൽ നിന്ന് എളുപ്പം തേൻ നുകരാൻ സഹായിക്കുന്നു. പക്ഷികാഷ്ടത്തിൽ വന്നിരുന്ന് ലവണമുണ്ണുന്ന സ്വഭാവമുണ്ട്.

ആഹാരസസ്യം[തിരുത്തുക]

വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera)

പ്രത്യുൽപാദനം[തിരുത്തുക]

ലാർവ്വയ്ക് പച്ചകലർന്ന തവിട്ടുനിറമാണ് . തലഭാഗത്തിനു കറുത്ത നിറം. ഇലക്കൂടാരത്തിലാണ് വാസം.പ്യൂപ്പയും ഇലക്കൂടിയാണ് കഴിയുന്നത്.

Fulvous Pied Flat

അവലംബം[തിരുത്തുക]

  1. കേരളത്തിലെ ചിത്രശലഭങ്ങൾ. ജാഫർ പാലോട്ട്, വി.സി.ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത് (ed.). Photo Filed Guide (1 ed.). കോഴിക്കോട്: മലബാർ നാച്ച്വറൽ ഹിസ്റ്ററി സ്വസൈറ്റി. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)CS1 maint: multiple names: editors list (link)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 37. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Pseudocoladenia Shirôzu & Saigusa, 1962". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 120.
  5. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 112.
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 65–67.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെമ്പരപ്പൻ&oldid=3923632" എന്ന താളിൽനിന്ന് ശേഖരിച്ചത്