മർക്കടശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spalgis epius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മർക്കടശലഭം (Apefly)
SpalgisEpius2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Spalgis
വർഗ്ഗം: S. epius
ശാസ്ത്രീയ നാമം
Spalgis epius
(Westwood, 1851)

നീല ശലഭങ്ങൾ എന്ന് കുടുംബത്തിൽ പെടുന്ന ഒരു ശലഭമാണ്. Ape Fly എന്നാണ് ആംഗലത്തിലെ പേർ.

ലാർവയായിരിക്കുമ്പോൽ മാംസം ഭക്ഷിക്കുന്ന കേരളത്തിലെ ഏക പൂമ്പാറ്റയാണ് മർക്കടശലഭം (Spalgis_epius). ലാർവകൾക്ക് കുരങ്ങിന്റെ രൂപമുള്ളതുകൊണ്ടാണ് മർക്കടശലഭം എന്ന പേര് ലഭിച്ചത്. വളരെ അപൂർവ്വമായ ശലഭമാണിത്.

ചിറകിന്റെ മദ്ധ്യഭാഗത്തായി ചതുരാകൃതിയിൽ ചെറിയ വെളുത്ത പൊട്ടുകളുണ്ടാവും. ഇതാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ചിറകിനടിവശം വെളുത്ത ചാരനിറമാണ്. ചിറകിൽ നേരിയ തവിട്ടുനിറത്തിലുള്ള വളഞ്ഞ വരകളും ഉണ്ടാവും.

മർക്കടശലഭം മുട്ടയിടുന്നത് മീലി മൂട്ട, ശല്ക്കപ്രാണി എന്നിവയുടെ ശരീരത്തിലാണ്. മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുലാർവകൾ ഈ പ്രാണിയെ ഭക്ഷണമാക്കുന്നു. ദിവസങ്ങൾക്കൊണ്ട് ഏതാനും പ്രാണിയെ ഇവ ഭക്ഷിയ്ക്കും.

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മർക്കടശലഭം&oldid=1917338" എന്ന താളിൽനിന്നു ശേഖരിച്ചത്