പൊട്ടുവാലാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jamides celeno എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊട്ടുവാലാട്ടി
(Common Cerulean)
Jamides celeno(1).jpg
Jamides celeno
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Jamides
വർഗ്ഗം: 'J. celeno'
ശാസ്ത്രീയ നാമം
Jamides celeno
(Cramer, 1775)

കേരളത്തിൽ കാണുന്ന മൂന്നു സെറൂലിയൻ ജാതികളിൽ ഏറ്റവും സാധാരണയായി കാണുന്ന പൂമ്പാറ്റയാണ് പൊട്ടുവാലാട്ടി[1]. ആകാശ നീലിമ കലർന്ന വെള്ളനിറമുള്ളതിനാലാണ് ഇവരെ ഇംഗ്ലീഷിൽ Ceruleans എന്ന് വിളിയ്ക്കുന്നത്.

ചിറകുകൾ കൂട്ടിച്ചേർത്തിരിക്കുന്ന സമയം ശലഭത്തിന്റെ പിൻഭാഗത്ത് ചിറകുകളിൽ നിന്നും നേരിയ വാലുകളും, അതിന് സമീപത്തായി കണ്ണാണെന്ന് തെറ്റുദ്ധരിപ്പിക്കാൻ ഉതകുന്ന രണ്ട് പാടുകളും ഉണ്ട്. ഒറ്റനോട്ടത്തിൽ ശലഭത്തിന്റെ യഥാർഥ തല അതിന്റെ പിൻഭാഗത്താണെന്ന് ശത്രുക്കളെ തെറ്റുദ്ധരിപ്പിക്കാൻ ഈ വിദ്യ ശലഭം ഉപയോഗപ്പെടുത്തുന്നു.

കുന്നി, കരുവിലങ്ങം, അശോകം, ഉങ്ങ്, ഇരൂൾ, പ്ലാശ് എന്നീ സസ്യങ്ങളിലെല്ലാം പൊട്ടുവാലാട്ടി ശലഭം മുട്ടയിടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

ജീവിതചക്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ


"https://ml.wikipedia.org/w/index.php?title=പൊട്ടുവാലാട്ടി&oldid=1979906" എന്ന താളിൽനിന്നു ശേഖരിച്ചത്