കാട്ടുപാത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Epora nadina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുപാത്ത (Lesser Gull)
Lesser Gull (Cepora nadina) at Jayanti, Duars, West Bengal W Picture 233.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Cepora
വർഗ്ഗം: ''C. nadina''
ശാസ്ത്രീയ നാമം
Cepora nadina
Lucas, 1852
പര്യായങ്ങൾ

Huphina nadina

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രശലഭമാണ് കാട്ടുപാത്ത (Lesser Gull) (Cepora nadina).

മിക്കപ്പോഴും കാടിനകത്തുതന്നെയാണ് ഇവയുടെ താമസം. പൊതുവേ മഴക്കാലത്തിന് ശേഷമാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്. വെയിൽ കായൻ ഇഷ്ടപ്പെടുന്നവരാണ് ആൺശലഭങ്ങൾ. പെൺശല്ഭങ്ങൾ തണലത്ത് മറഞ്ഞിരിക്കാനാണ് താല്പര്യം കാണിക്കുന്നത്. വളഞ്ഞ് പുളഞ്ഞാണ് പറക്കൽ. താരതമ്യേന വേഗം കുറവാണിവയ്ക്ക്. തണലിൽ മറഞ്ഞിരിക്കുന്നവയായതിനാൽ പെൺശലഭത്തെ കാണുക പ്രയാസമാണ്.

ചിറകിന്റെ മുകൾഭാഗം മങ്ങിയ വെള്ളനിറമാണ്. ഈ ചിത്രശലഭത്തിന്റെ നിറം മഴക്കാലത്തും വേനൽക്കലത്തും വ്യത്യാസമുണ്ടാകാറുണ്ട്. തോട്ടവിളസസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്.


"https://ml.wikipedia.org/w/index.php?title=കാട്ടുപാത്ത&oldid=1756766" എന്ന താളിൽനിന്നു ശേഖരിച്ചത്