പനങ്കുറുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suastus gremius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പനങ്കുറുമ്പൻ (Suastus gremius)
Suastus gremius in Kadavoor.jpg
തലകോന വനത്തിൽ, ചിറ്റൂർ ജില്ല, ആന്ധ്രാപ്രദേശ്, ഇന്ത്യ.
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. gremius
Binomial name
Suastus gremius
(Fabricius, 1798)
പനങ്കുറുമ്പൻ (Indian Palm Bob)


പനവർഗസസ്യങ്ങളുള്ളിടത്ത് ജീവിക്കുന്ന ഒരു പൂമ്പാറ്റയാണ് പനങ്കുറുമ്പൻ (Indian Palm Bob).[1][2][3][4] ഓറിയന്റൽ പാം ബോബ് എന്നും ഇതിന് പേരുണ്ട് [5] പണ്ടുകാലത്ത് മലേഷ്യയിൽ വിരളമായി മാത്രമാണ് കാണപ്പെട്ടിരുന്നതെങ്കിലും ആതിഥേയസസ്യമായ പന വ്യാപകമായി വളർത്താനാരംഭിച്ചതിനെത്തുടർന്ന് ഈ ശലഭം വ്യാപകമായി.

രൂപസവിശേഷതകൾ[തിരുത്തുക]

തവിട്ടുനിറത്തിലുള്ള ചിറകിൽ ഏതാനും കറുത്ത പൊട്ടുകൾ കാണാം. ചിറകുകൾ പാതി വിടർത്തി വെയിൽ കായുന്ന സ്വഭാവം പനങ്കുറുമ്പനുണ്ട്. സ്കിപ്പർ ഇനത്തിലെ മറ്റു ശലഭങ്ങളെപ്പോലെ വേഗത്തിലാണ് പനങ്കുറുമ്പൻ പറക്കുന്നത്. വിശ്രമിക്കുന്നത് ചിറകുകൾ ചേർത്തുവച്ചാണ്. [6]

പ്രജനനം[തിരുത്തുക]

ഈ ശലഭങ്ങൾ പനയോലകളിലാണ് മുട്ടയിടുന്നത്. ഓലയുടെ മുകൾ വശത്താണ് സാധാരണ മുട്ടയിടുക. മുട്ടകൾക്ക് ഇഷ്ടികയുടെ ചുവപ്പുനിറമാണ്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 50. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. പുറം. 51.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. പുറം. 296.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. പുറം. 154.CS1 maint: date format (link)
  5. http://ifoundbutterflies.org/318-suastus/suastus-gremius-dp2
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-10.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പനങ്കുറുമ്പൻ&oldid=3636132" എന്ന താളിൽനിന്ന് ശേഖരിച്ചത്