ചെഞ്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hebomoia glaucippe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെഞ്ചിറകൻ
Great Orange Tip
Nymphalidae - Hebomoia glaucippe.jpg
Image, dorsal view
Great Orange Tip (Hebomoia glaucippe). Thane, Maharashtra..jpg
Image, showing underside
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Hebomoia
വർഗ്ഗം: ''H. glaucippe''
ശാസ്ത്രീയ നാമം
Hebomoia glaucippe
(Linnaeus, 1758)
പര്യായങ്ങൾ
  • Papilio glaucippe Linnaeus, 1758 [1]

മഞ്ഞയും വെള്ളയും പൂമ്പാറ്റകളുടെ കുടുംബത്തിലെ(പീറിഡേ/Peiridae) ഏറ്റവും വലിയ ഇനമാണ് ചെഞ്ചിറകൻ അഥവാ പെരുഞ്ചിറകൻ (ഇംഗ്ലീഷ്: Great/Giant Orange Tip). ഇളംനീല കലർന്ന പച്ചനിറമുള്ള പാർശ്വത്തിൽ വെളുത്തവരയുള്ള പുഴുവാണ്(ഇംഗ്ലീഷ്: Caterpillar)) ഇവയുടേത്. ശത്രുക്കളെ ഭയപ്പെടുത്താൻവേണ്ടി പെട്ടെന്ന് ശിരസ്സ് ഉയർത്തിപ്പിടിച്ച് ഒരു പാമ്പിനെപ്പോലെ ആടുന്ന സമയത്ത് നീലപ്പൊട്ടുകൾ ദൃശ്യമാകും. ഇവ നീർമാതളം, കാക്കത്തൊണ്ടി തുടങ്ങിയ സസ്യങ്ങളിൽ മുട്ടയിടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

Venation showing characteristic precostal cell

ഒരു ദേശാടനശലഭമായ ഇവ വളരെവേഗത്തിൽ പൊങ്ങിയും താണും പറക്കുന്നു. ഉയരത്തിൽ പറക്കാനാണ് കൂടുതൽ താത്പര്യം. വായുവിൽ പറന്നുനിന്ന് തേനുണ്ണാനുള്ള കഴിവ് പീറിഡേ കുടുംബത്തിലെ ഇവയ്ക്ക് മാത്രമേ ഉള്ളൂ.

ശരീരപ്രകൃതി[തിരുത്തുക]

മുൻചിറകിന്റേയും, പിൻചിറകിന്റേയും പുറത്ത് വെളുപ്പ് നിറമാണ്. മുൻചിറകിന്റെ മേലറ്റത്തായി ചുറ്റിനും കറുത്ത കരയുള്ള ഓറഞ്ച് പൊട്ട് കാണാം. പെണ്ണിന്റെ ചിറകിലെ ഓറഞ്ച് പൊട്ട് ചെറുതും, മങ്ങിയതുമായിരിക്കും. ചിറകിന്റെ പുറത്ത് കറുത്ത് പുള്ളികൾ കാണാം. ചിറകിന്റെ അടിവശത്ത് മങ്ങിയ തവിട്ടുനിറമാണ്. ധാരാളം ചെറിയ പുള്ളികളുണ്ട്. അതുകൊണ്ട് ചിറകടച്ചിരിക്കുന്ന ഈ ശലഭം അത്ര എളുപ്പത്തിൽ കണ്ണിൽപ്പെടില്ല.

ആവാസസ്ഥലങ്ങൾ[തിരുത്തുക]

കാടുകളിലും, വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലും, കുന്നിൻ ചെരിവുകളിലും, കാവുകളിലും ഇവയെ കണ്ടുവരുന്നു.

ഇതുംകാണുക[തിരുത്തുക]

  • Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India

പുറംകണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് 2011 മെയ് 1-7, പേജ് നം. 94


"https://ml.wikipedia.org/w/index.php?title=ചെഞ്ചിറകൻ&oldid=2680204" എന്ന താളിൽനിന്നു ശേഖരിച്ചത്